ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ര്‍​പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ സേ​വ​നം ചെ​യ്യ​ണമെന്ന്
Saturday, November 9, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് അ​ര്‍​പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സേ​വ​നം ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ഗി​ച്ചി​ട്ടു​ള​ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡ്യൂ​ട്ടി സം​ബ​ന്ധ​മാ​യ അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല​മ​ത​ങ്ങ​ളി​ലും, പ​ല വി​ഭാ​ഗ​ങ്ങ​ളി​ലും, രാ​ഷ്‌ട്രീ​യ ചി​ന്താ​ഗ​തി​ക​ളി​ലും, ആ​ചാ​രാനു​ഷ്ഠാ​ന​ങ്ങ​ളി​ലും ഉ​ള്‍​പ്പെ​ട്ട​വ​രാ​കാം.

എ​ന്നാ​ല്‍, രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും അ​യ്യ​പ്പ ദ​ര്‍​ശ​നം ഏ​റ്റ​വും സു​ഗ​മ​മാ​യി ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​നം ന​ല്‍​കേ​ണ്ട​ത് ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ക​ട​മ​യും ക​ര്‍​ത്ത​വ്യ​വു​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ങ്ങ​ളി​ല്‍ നി​ക്ഷി​പ്ത​മാ​യ ജോ​ലി ക്യ​ത്യ​മാ​യി നി​ര്‍​വ​ഹി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​ണ്.

തീ​ര്‍​ഥാ​ട​ക​ര്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള​ള സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചാ​ല്‍ നി​ര്‍​ദി​ഷ്ട ജോ​ലി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത​ല്ലെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ഴി​ഞ്ഞു​മാ​റ​രു​ത്. ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചേ​ര്‍​ന്ന് ഭ​ക്ത​രെ സ​ഹാ​യി​ക്കാ​നു​ള​ള സ​ന്മ​ന​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ട്ട​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ​വ​രെ പ​രാ​തി​ര​ഹി​ത​മാ​യ ത​ര​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തും ജോ​ലി ചെ​യ്യി​ക്കേ​ണ്ട​തും ബ​ന്ധ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ളു​ടെ ക​ര്‍​ത്ത​വ്യ​മാ​ണ്. ഡ്യൂ​ട്ടി​യി​ലു​ള​ള ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള​ള ദു​ഃശീ​ല​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ന്യ​മാ​യും സൗ​ഹൃ​ദ​ത്തോ​ടും പെ​രു​മാ​റ​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ശ​ബ​രി​മ​ല എ​ഡി​എം എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് പ​റ​ഞ്ഞു. വി​വി​ധ സ്‌​ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മാ​ധാ​ന സേ​ന​യാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ഡ്യൂ​ട്ടി അ​യ്യ​പ്പ​ന്‍ ന​ല്‍​കി​യ ഭാ​ഗ്യ നി​യോ​ഗ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​തെ​ന്നും തീ​ര്‍​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും സ​ബ്ക​ള​ക്ട​ര്‍ ഡോ.​വി​ന​യ്‌​ഗോ​യ​ല്‍ പ​റ​ഞ്ഞു.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള​ള 710 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. യോ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട എ​ഡി​എം അ​ല​ക്‌​സ്.​പി.​തോ​മ​സ്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബീ​നാ റാ​ണി, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ പി.​ടി. ഏ​ബ്ര​ഹാം, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ് ബീ​ന, ജി​ല്ലാ വ​നി​താ ക്ഷേ​മ ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍ സു​ജാ​ത എ​ന്നി​വ​രും, വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ‌