അ​യി​രൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Sunday, November 10, 2019 10:52 PM IST
കോ​ഴ​ഞ്ചേ​രി: അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. 2001 - 2002 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ് സെ​ന്‍റി​ന് 550 രൂ​പ നി​ര​ക്കി​ൽ 3.15 ഏ​ക്ക​ർ സ്ഥ​ലം സ്റ്റേ​ഡി​യ​ത്തി​നാ​യി വാ​ങ്ങി​യ​ത്.

ചെ​റു​കോ​ൽ​പ്പു​ഴ - മ​ല്ല​പ്പ​ള്ളി റോ​ഡി​ൽ വേ​ല​ൻ​പ​ടി നീ​ർ​പ്പാ​ല​ത്തി​ന് ചേ​ർ​ന്നു​ള്ള സ്ഥ​ല​മാ​ണ് ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വി​ൽ വാ​ങ്ങി​യ​ത്. കൃ​ഷി​ക്ക​നു​യോ​ജ്യ​മ​ല്ലാ​ത്ത സ്ഥ​ല​മാ​ണെ​ന്ന കൃ​ഷി വ​കു​പ്പ് ക​ണ്ടെ​ത്തി​യ ഭൂ​മി​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി വാ​ങ്ങി​യ​തെ​ന്ന് അ​ന്ന​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കൈ​ലാ​ത്ത് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് 2002 ഓ​ഗ​സ്റ്റി​ൽ രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്ന വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ എം​പി​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 4,50,000 രൂ​പ അ​നു​വ​ദി​ക്കു​ക​യും ഈ ​പ​ണ​മു​പ​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

തു​ട​ർ​ന്ന് വ​ന്ന ഭ​ര​ണ സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ശ്രീ​ജാ വി​മ​ൽ അ​യി​രൂ​ർ സ്വ​ദേ​ശി​യാ​യ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി.​കെ. നാ​യ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​രം രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്ന ഡോ. ​ക​സ്തൂ​രി രം​ഗ​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​പ്പി​ച്ചു. ഈ ​തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഡി​യം മ​ണ്ണി​ട്ട് ലെ​വ​ൽ ചെ​യ്ത​ത്. തു​ട​ർ​ന്നു വ​ന്ന ശ്രീ​ക​ല ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​വും ഓ​പ്പ​ൻ സ്റ്റേ​ജും നി​ർ​മി​ച്ചു.

ഇ​തി​നെ​തു​ട​ർ​ന്ന് വോ​ളി​ബോ​ൾ, ക്രി​ക്ക​റ്റ്, മ​റ്റ് കാ​യി​ക ഇ​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം സ്റ്റേ​ഡി​യ​ത്തി​നു​ണ്ട്. സ്കൂ​ൾ കാ​യി​ക​മേ​ള​ക​ൾ​ക്ക​ട​ക്കം ഗ്രൗ​ണ്ട് വേ​ദി​യാ​യി.

രാ​വി​ലെ​യും വൈ​കു​ന്നേ​രം ന​ട​ത്ത​ക്കാ​രു​ടെ തി​ര​ക്കും സ്റ്റേ​ഡി​യ​ത്തി​ലു​ണ്ട്.പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​യി​ക സ്വ​പ്നം ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും കാ​യി​ക പ്രേ​മി​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ഉ​ചി​ത​മാ​യ പ​ല സ്ഥ​ല​ങ്ങ​ളും പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടും സ്റ്റേ​ഡി​യ​ത്തി​ൽ ത​ന്നെ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ൽ ദൂ​രൂ​ഹ​ത ഏ​റെ​യാ​ണ്. നീ​ർ​പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കു​ള്ള തോ​ടു​ള്ള​തി​നാ​ൽ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തു​മൂ​ലം വ​ൻ​തോ​തി​ലു​ള്ള പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ശ​ങ്ക.

എ​ൽ​ഡി​എ​ഫി​ലെ​യും യു​ഡി​എ​ഫി​ലെ​യും ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൻ​മാ​ർ യോ​ജി​ച്ചാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ ത​ന്നെ പ്ലാ​ന്‍റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സി​പി​എം പ്ര​തി​നി​ധി​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്താ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ ത​ന്നെ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ച​തെ​ന്ന് പ​റ​യു​ന്നു. തു​ട​ർ​ന്ന് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക​യു​മാ​ണ്.

ഡി​വൈ​എ​ഫ്ഐ അ​ട​ക്ക​മു​ള്ള ചി​ല ഇ​ട​തു​സം​ഘ​ട​ന​ക​ൾ മാ​ത്ര​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള ചി​ല പ​ഞ്ചാ​യ​ത്തി​ലെ പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ മാ​ലി​ന്യ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത് മൂ​ല​മു​ണ്ടാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.
മ​ല​യോ​ര പ്ര​ദേ​ശ​മാ​യി അ​യി​രൂ​രി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കാ​യി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സ്റ്റേ​ഡി​യം എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും എ​ന്നാ​ൽ സ്റ്റേ​ഡി​യം അ​പ്പാ​ടെ ത​ക​ർ​ക്കാ​നു​ള്ള ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ നീ​ക്കം ഏ​റെ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഇ​തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കൈ​ലാ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.