സ​ർ​ഗോ​ത്സ​വ​ത്തി​നു തിരുവല്ലയിൽ വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം
Sunday, November 10, 2019 10:52 PM IST
തി​രു​വ​ല്ല: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​റാ​മ​തു സം​സ്ഥാ​ന ക​ലോ​ത്സ​വം "സ​ർ​ഗോ​ത്സ​വ് 2019' തി​രു​വ​ല്ല​യി​ൽ ആ​രം​ഭി​ച്ചു.

തി​രു​വ​ല്ല എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ചെ​റി​യ പ്രാ​യ​ങ്ങ​ളി​ല്‍ സാം​സ്‌​കാ​രി​ക രം​ഗ​ത്തും ക​ലാ​രം​ഗ​ത്തും സ​ജീ​വ​മാ​യി നി​ന്നി​ട്ടു​ള്ള നി​ര​വ​ധി ആ​ളു​ക​ള്‍ പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സ​മൂ​ഹം ഈ ​രം​ഗ​ങ്ങ​ളി​ല്‍ ഉ​ന്ന​തി​യി​ല്‍ നി​ല്‍​ക്കു​ന്ന ഇ​ട​മാ​ണ്.

കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ഈ ​ഉ​ദ്യ​മം മ​ല​യാ​ളി​ക​ള്‍​ക്കാ​ക​മാ​നം പ്ര​ത്യേ​കി​ച്ചും ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ത്തി​നു ത​ന്നെ ഉ​യ​ര്‍​ച്ച ഉ​ണ്ടാ​കു​ന്ന​തി​നു കാ​ര​ണ​മാ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ണ ജോ​ർ​ജ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഇ. ​പ്രേം​കു​മാ​ർ, സ്വാ​ഗ​ത സം​ഘം ര​ക്ഷാ​ധി​കാ​രി കെ. ​അ​ന​ന്ത​ഗോ​പ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ 15 ജി​ല്ലാ ക​ലാ​സ​മി​തി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യ​വ​രാ​ണ് സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ല​ളി​ത ഗാ​നം, ശാ​സ്ത്രീ​യ സം​ഗീ​തം, തി​രു​വാ​തി​ര, ഒ​പ്പ​ന തു​ട​ങ്ങി പ​തി​നെ​ട്ടു ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ന്‍ സി. ​ജെ. കു​ട്ട​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി മാ​ത്തു​ക്കു​ട്ടി സ്വാ​ഗ​ത​വും സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​ർ സി.​വി. സു​രേ​ഷ്‌​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.