ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ ന​ന്നാ​ക്ക​ണം
Sunday, November 10, 2019 10:52 PM IST
മൈ​ല​പ്ര: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ മൈ​ല​പ്ര​യി​ലൂ​ടെ​യു​ള്ള നാ​ല് റോ​ഡു​ക​ൾ ത​ക​ർ​ച്ച​യി​ൽ. മൈ​ല​പ്ര പോ​സ്റ്റ് ഓ​ഫീ​സ് പ​ടി - ഓ​ലി​ക്ക​ൽ​പ​ടി - പ​ത്ത​ര​പ്പ​ടി റോ​ഡ്, പേ​ഴും​കാ​ട് - മീ​ൻ​മു​ട്ടി​ക്ക​ൽ - കാ​ക്കാം​തു​ണ്ട്- കൈ​ര​ളി​പു​രം, മൈ​ല​പ്ര - കാ​ക്കാം​തു​ണ്ട്, വ​ല്യ​യ​ന്തി - ക​ല്ലൂ​ർ​മു​ക്ക് - വി​ള​യി​ൽ​പീ​ടി​ക - ക​ല്ലേ​ലി​മു​ക്ക്, കു​ന്പ​ഴ വ​ട​ക്ക് - ഐ​ടി​സി പ​ടി - നാ​ൽ​ക്കാ​ലി​പ​ടി എ​ന്നീ റോ​ഡു​ക​ളാ​ണ് ത​ക​ർ​ച്ച​യി​ലാ​യ​ത്. റോ​ഡു​ക​ളി​ലൂ​ടെ വാ​ഹ​ന​യാ​ത്ര ഏ​റെ ബു​ദ്ധി​മു​ട്ടാ​യി. ഓ​ട്ടോ​റി​ക്ഷ​ക​ൾ ഈ ​റോ​ഡു​ക​ളി​ലൂ​ടെ ഓ​ട്ടം വ​രാ​റേ​യി​ല്ല.
മെ​റ്റ​ലു​ക​ളി​ള​കി കി​ട​ക്കു​ന്ന​തു​കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​യും ബു​ദ്ധി​മു​ട്ടി​ലാ​ണ്.റോ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് സി​പി​ഐ മൈ​ല​പ്ര ലോ​ക്ക​ൽ ക​മ്മി​റ്റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യി സെ​ക്ര​ട്ട​റി ടി.​കെ. സോ​മ​നാ​ഥ​ൻ നാ​യ​ർ അ​റി​യി​ച്ചു.