പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ പു​ന​രു​ദ്ധാ​ര​ണ സ​ഹാ​യം ന​ൽ​കി
Sunday, November 10, 2019 10:53 PM IST
തി​രു​വ​ല്ല: പ്ര​ള​യാ​ന​ന്ത​ര ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെ​രി​ങ്ങ​ര, കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ഡീ​ഷ​യി​ലെ മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ ദി ​സ​മാ​ജ് റി​ലീ​ഫ് ക​മ്മി​റ്റി, ദി ​സെ​ന്‍റ​ർ ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് സ്റ്റ​ഡീ​സ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​സ്‌​റ്റൈ​ന​ബി​ൾ ഡ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഗ​വേ​ണ​ൻ​സ് (ഐ​എ​സ്ഡി​ജി), ബോ​ധി​ഗ്രാം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി.
കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്പ​തു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു പാ​ണ്ടി​ശേ​രി അ​ങ്ക​ണ​വാ​ടി​യും വ​നി​താ വി​ക​സ​ന കേ​ന്ദ്ര​വും നി​ർ​മി​ച്ചു. പെ​രി​ങ്ങ​ര കാ​ര​യ്ക്ക​ലി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ലൈ​ബ്ര​റി നാ​ല​ര ല​ക്ഷം രൂ​പ മു​ട​ക്കി ന​വീ​ക​ര​ണം ന​ട​ത്തി. നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നാ​ല് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു പു​തു​താ​യി വ​നി​താ സം​രം​ഭ​ക​രു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​വും നി​ർ​മി​ച്ചു.
കൂ​ടാ​തെ നാ​ലു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു കോ​ഴി, പ​ശു വ​ള​ർ​ത്ത​ൽ, ത​യ്യ​ൽ തു​ട​ങ്ങി വി​വി​ധ ഉ​പ​ജീ​വ​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി. ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ​മാ​ജ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ദീ​പ​ക് മാ​ള​വ്യ നി​ർ​വ​ഹി​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ.​കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ല​താ പ്ര​സാ​ദ്, ശ്രീ​ലേ​ഖ ര​ഘു​നാ​ഥ്‌, മി​നി​മോ​ൾ ജോ​സ്, ഒ​ഡീ​ഷാ മു​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ജ​ഗ​ദാ​ന​ന്ദ, ബോ​ധി​ഗ്രാം പ്ര​സി​ഡ​ന്‍റ് ജോ​ൺ സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌