പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി കോം​പ്ല​ക്സ് തു​റ​ക്ക​ണം, സ​മ​ര​ പ​രി​പാ​ടി​ക​ൾ​ക്കൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്
Sunday, November 10, 2019 10:53 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നും ഷോ​പ്പിം​ഗ് കോ​പ്ല​ക്സും അ​ട​ങ്ങു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നം.
മു​ൻ എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ തു​ട​ങ്ങു​ക​യും ആ​വ​ശ്യ​മാ​യ ഫ​ണ്ട് വ​ക​യി​രു​ത്തു​ക​യും ചെ​യ്ത പ​ണി​ക​ളാ​ണി​ത്. ഡി​പ്പോ നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച പ​ണം കെ​എ​സ്ആ​ർ​ടി​സി വ​ക മാ​റ്റി ചെ​ല​വ​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ന്പും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചി​രു​ന്നു. ര​ണ്ട് വ​ർ​ഷം മു​ന്പ് ഡി​പ്പോ​യു​ടെ നി​ർ​മാ​ണ​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​ൻ ക​ട​മു​റി​ക​ൾ ലേ​ലം ചെ​യ്ത് അ​ഞ്ച് കോ​ടി​യോ​ളം രൂ​പ സ​മാ​ഹ​രി​ച്ചി​രു​ന്നു.
ആ​റു മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി മു​റി​ക​ൾ കൈ​മാ​റാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് വ്യാ​പാ​രി​ക​ളി​ൽ നി​ന്നും അ​ധി​കൃ​ത​ർ പ​ണം വാ​ങ്ങി​യ​ത്.
എ​ന്നാ​ൽ ര​ണ്ട് വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ക​ട​മു​റി​ക​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കൈ​മാ​റാ​തി​രു​ന്ന​തോ​ടെ വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്. നി​ല​വി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്താ​ണ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​യും ശ​ബ​രി​മ​ല സീ​സ​ണി​ൽ കെ​എ​സ്ആ​ർ​ടി​സി യാ​ർ​ഡും ഡി​പ്പോ​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കാ​ത്ത​ത് ജ​ന​പ്ര​തി​നി​ധി​യു​ടെ ക​ഴി​വു കേ​ടാ​യി വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ടി​വ​രു​മെ​ന്ന് പ​ത്ത​നം​തി​ട്ട ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.