തിരുവല്ലയിൽ എം​സി റോ​ഡ് ടാ​റിം​ഗ് ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ച്ചെ​ന്ന് ‌‌
Monday, November 11, 2019 10:27 PM IST
തി​രു​വ​ല്ല: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ എം​സി റോ​ഡ് ടാ​റിം​ഗ് അ​ട്ടി​മ​റി​ച്ച​താ​യി ആ​ക്ഷേ​പം.
എം​സി റോ​ഡി​ല്‍ നി​ര്‍​ദി​ഷ്ട ബൈ​പാ​സ് തു​ട​ങ്ങു​ന്ന മ​ഴു​വ​ങ്ങാ​ട്ചി​റ മു​ത​ല്‍ രാ​മ​ന്‍​ചി​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ടാ​റിം​ഗ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച​ത്. ഇ​തി​ല്‍ ന​ഗ​ര ഭാ​ഗ​ത്ത് ഇ​രു​വ​ശ​ത്തെ​യും ന​ട​പ്പാ​ത വ​രെ​യു​ള്ള റോ​ഡ് പ​കു​തി ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ക​ല്യാ​ണ്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ രാ​മ​ന്‍​ചി​റ​യി​ല്‍ ബൈ​പാ​സ് അ​വ​സാ​നി​ക്കു​ന്നി​ടം വ​രെ പ​ത്ത് മീ​റ്റ​ര്‍ മാ​ത്രം ടാ​റിം​ഗ് ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു നി​ന്നും ഇ​രു​ഭാ​ഗ​ത്തേ​ക്കും അ​ഞ്ച് മീ​റ്റ​ര്‍ വീ​തം മാ​ത്രം ടാ​റിം​ഗ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം.

പൂ​ര്‍​ണ​മാ​യും മെ​റ്റ​ല്‍ നി​ര​ത്തി നി​ര്‍​മാ​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച ജോ​ലി​ക​ൾ അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

എം​സി റോ​ഡി​ല്‍ ഏ​റ്റ​വും തി​ര​ക്കു​ള്ള രാ​മ​ന്‍​ചി​റ ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വീ​തി പൂ​ര്‍​ണ​മാ​യും ടാ​റിം​ഗ് ന​ട​ത്താ​തെ അ​ട്ടി​മ​റി​ച്ച​തി​ന് പി​ന്നി​ല്‍ സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ള്‍ ഉ​ള്ള​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നു.

റോ​ഡ് ഈ ​ഭാ​ഗ​ത്ത് പൂ​ര്‍​ണ​മാ​യി ടാ​റിം​ഗ് ന​ട​ത്തി​യാ​ല്‍ ചി​ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ളു​ടെ​യും റോ​ഡ് കൈ​യേ​റ്റ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടി​വ​രും.

ഇ​ത്ത​ര​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​താ​ണ് ക​ല്യാ​ണ്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ രാ​മ​ന്‍​ചി​റ വ​രെ വീ​തി കു​റ​ച്ച് ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ബൈ​പാ​സ് നി​ർ​മാ​ണം ക​ഴി​യു​മ്പോ​ള്‍ ഏ​റ്റ​വും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​മാ​ണ് രാ​മ​ന്‍​ചി​റ. ഇ​വി​ടെ ല​ഭ്യ​മാ​യ റോ​ഡ് ഭാ​ഗം പ​ര​മാ​വ​ധി ടാ​റിം​ഗ് ന​ട​ത്തി എ​ടു​ക്കാ​ത്ത​തി​ല്‍ വ്യാ​പ​ക ആ​ക്ഷേ​പ​മു​ണ്ട്. ഈ ​ഭാ​ഗ​ത്തെ വൈ​ദ്യു​തി തൂ​ണു​ക​ളും ട്രാ​ന്‍​സ്ഫോ​മ​റു​ക​ളും മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ള്‍ ഏ​ക​ദേ​ശം പൂ​ര്‍​ത്തി​യാ​യി.

എ​ന്നാ​ല്‍ ജ​ല അ​ഥോ​റി​റ്റി മാ​റ്റി​യി​ട്ട പൈ​പ്പു​ക​ള്‍ നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.
റോ​ഡ് റോ​ള​ര്‍ ഉ​പ​യോ​ഗി​ച്ച് മെ​റ്റ​ല്‍ ഉ​റ​പ്പി​ക്കു​മ്പോ​ള്‍ ത​ന്നെ ക​ല്യാ​ണ്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ രാ​മ​ന്‍​ചി​റ വ​രെ​യു​ള്ള ഭാ​ഗ​ത്ത് പ​ല ഭാ​ഗ​ങ്ങ​ളി​ലും പൈ​പ്പ് പൊ​ട്ടി​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ന് എ​തി​ര്‍ ഭാ​ഗ​ത്താ​യി റോ​ഡ് റോ​ള​ര്‍ ക​യ​റി​യ ഭാ​ഗ​ത്ത് പൈ​പ്പ് പൊ​ട്ടി. ‌