ജൂ​ണി​യ​ർ വ​നി​താ വോ​ളി​ബോ​ളി​ൽ പ​ത്ത​നം​തി​ട്ട​യ്ക്കു കി​രീ​ടം ‌
Monday, November 11, 2019 10:27 PM IST
‌കോ​ഴ​ഞ്ചേ​രി: ജി​ല്ല​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സം​സ്ഥാ​ന വ​നി​താ വോ​ളി​ബോ​ള്‍ കി​രീ​ടം പ​ത്ത​നം​തി​ട്ട​യ്ക്ക്. 47 -ാമ​ത് കേ​ര​ള ജൂ​ണി​യ​ര്‍ വ​നി​താ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ക​ണ്ണൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ല സു​വ​ര്‍​ണ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ച​രി​ത്ര നേ​ട്ടം പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ത്തി​ച്ച പെ​ണ്‍​പ​ട​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ടീ​മം​ഗ​ങ്ങ​ളെ ജി​ല്ലാ വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ട​ക്കേ​ല്‍, സെ​ക്ര​ട്ട​റി അ​നി​ല്‍ എം. ​കു​ര്യ​ന്‍, ട്ര​ഷ​റ​ര്‍ അ​നി​ല്‍ പ​മ്പ, സം​സ്ഥാ​ന റ​ഫ​റീ​സ് ബോ​ര്‍​ഡ് ക​ണ്‍​വീ​ന​ര്‍ ക​രു​ണാ​ക​ര​ന്‍ ക​ട​മ്മ​നി​ട്ട, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു പി. ​ജോ​ണ്‍, സം​സ്ഥാ​ന സ​മി​തി​യം​ഗം ബോ​ബ​ന്‍ കെ. ​ജോ​ര്‍​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ തോ​മ​സ്, സോ​ണി കൊ​ച്ചു​തു​ണ്ടി​യി​ല്‍, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ധി പ്ര​കാ​ശ്, ജി​ല്ലാ റ​ഫ​റീ​സ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സി. ​പി. സു​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ റ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്വീ​ക​രി​ച്ചു.

തു​ട​ര്‍​ന്ന് പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ൽ അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ന​ട​ന്നു. ‌
പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് വേ​ണ്ടി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് പ്ര​മാ​ടം​രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖേ​ലോ ഇ​ന്ത്യ വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി​യി​ലെ വോ​ളി​ബോ​ൾ താ​ര​ങ്ങ​ളാ​ണ്. മു​ത്തു എ​ല​ക്യ ന​യി​ച്ച ടീ​മാ​ണ് കി​രീ​ടം നേ​ടി​യ​ത്. കി​രീ​ടം നേ​ടി​യ വോ​ളി​ബോ​ൾ താ​ര​ങ്ങ​ളെ പൗ​രാ​വ​ലി​യു​ടെ യും ​വി​വി​ധ യു​വ​ജ​ന ക്ല​ബു​ക​ളു​ടെ​യും ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ പൗ​ര സ്വീ​ക​ര​ണം ന​ൽ​കി.

സ്വീ​ക​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​വി​ശ്വം​ഭ​ര​ൻ, ലീ​ല രാ​ജ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​സി ജെ​യിം​സ്, ആ​ന​ന്ദ​വ​ല്ലി അ​മ്മ, കെ. ​എം. മോ​ഹ​ന​ൻ, കെ. ​പ്ര​കാ​ശ് കു​മാ​ർ, ടി.​ജി. മാ​ത്യു, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ. ​ആ​ർ. ജ​യ​ൻ, എ. ​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, പൂ​ങ്കാ​വ് ബാ​ല​ൻ, സു​ധി പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​യി​ക​താ​ര​ങ്ങ​ളെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന ജീ​പ്പി​ൽ രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു. ഖേ​ലോ ഇ​ന്ത്യ വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ ജെ. ​ഗോ​പ​കു​മാ​ർ, ടീം ​കോ​ച്ച് എ​സ്.​ആ​ർ. ജു​വ​ൽ എ​ന്നി​വ​രെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.