സ്ത്രീ ​മു​ന്നേ​റ്റ​ത്തി​ന് 'സ​മ' പ​ദ്ധ​തി​യു​മാ​യി സാ​ക്ഷ​ര​താ മി​ഷ​ന്‍ ‌
Monday, November 11, 2019 10:27 PM IST
‌പ​ത്ത​നം​തി​ട്ട: പ​ത്താം​ത​രം-​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രെ​യും പ​ത്താം​ത​രം - ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ വി​ദ്യാ​ഭ്യാ​സം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ന് 'സ​മ' പ​ദ്ധ​തി. സാ​ക്ഷ​ര​താ മി​ഷ​നാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.
എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലും കോ​ര്‍​പ​റേ​ഷ​നി​ലും 50 സ്ത്രീ​ക​ള്‍ പ​ഠി​താ​ക്ക​ളാ​യു​ള്ള ഓ​രോ പ​ത്താം​ത​രം തു​ല്യ​ത, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത ബാ​ച്ചു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​കും. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യും ഇ​ത​ര സാ​മൂ​ഹ്യ-​കു​ടും​ബ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണം സ്‌​കൂ​ള്‍ പ​ഠ​നം മു​ട​ങ്ങി​പ്പോ​യ ഒ​രു ല​ക്ഷ​ത്തോ​ളം സ്ത്രീ​ക​ള്‍​ക്ക് തു​ട​ര്‍​ന്നു പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും.
കു​ടും​ബ​ശ്രീ, സാ​ക്ഷ​ര​താ​മി​ഷ​ന്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് 'സ​മ' പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ​ത്താം ക്ലാ​സ് വി​ജ​യി​ക്കാ​ത്ത​വ​രും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ജ​യി​ക്കാ​ത്ത​വ​രു​മാ​യ 50 പേ​രെ വീ​തം ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ത്തി​ലും പ​ഠി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ കോ​ഴ്സ് ഫീ​സും പ​രീ​ക്ഷാ​ഫീ​സും മാ​ത്രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ചാ​ല്‍ മ​തി​യാ​കും.
പ​ത്താം​ത​രം, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ കോ​ഴ്സു​ക​ള്‍ സാ​ക്ഷ​ര​താ​മി​ഷ​നാ​ണ് ന​ട​ത്തു​ക. പ​ത്താം​ത​രം തു​ല്യ​താ കോ​ഴ്‌​സി​ന്റെ പൊ​തു​പ​രീ​ക്ഷ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തു​ന്ന​ത് സം​സ്ഥാ​ന പൊ​തു​പ​രീ​ക്ഷാ ബോ​ര്‍​ഡാ​ണ്.
ഈ ​കോ​ഴ്സ് പി​എ​സ്‌​സി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ കോ​ഴ്സി​ന്‍റെ പൊ​തു​പ​രീ​ക്ഷ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തു​ന്ന​ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​റേ​റ്റാ​ണ്. ഈ ​ര​ണ്ടു കോ​ഴ്സു​ക​ളും വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് തു​ട​ര്‍ പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ട്. യോ​ഗ്യ​ത​യു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് സെ​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, തു​ല്യ​താ അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രാ​യി തെ​ര​ഞ്ഞെ​ടു​ക്കും. 'സ​മ' പ​ദ്ധ​തി പ്ര​കാ​രം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ​വും അ​തു​മു​ഖേ​ന മെ​ച്ച​പ്പെ​ട്ട തൊ​ഴി​ലും ല​ക്ഷ്യ​മി​ടു​ന്നു. ‌