വാ​ഹ​ന​ത്തി​നു സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ര്‍ ഉ​പ​യോ​ഗി​ച്ച്പാ​ച​കം ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചു
Tuesday, November 12, 2019 10:50 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന കാ​ല​യ​ള​വി​ല്‍ നി​ല​യ്ക്ക​ല്‍ ബേ​സ്ക്യാ​മ്പി​ലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ങ്ങ​ള്‍, പ​ത്ത​നം​തി​ട്ട മു​ത​ല്‍ പ​മ്പ വ​രെ​യു​ള്ള വ​ഴി​യോ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ത്തി​നു സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ര്‍ ഉ​പ​യോ​ഗി​ച്ച് പാ​ച​കം ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. 2005ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്.

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്

പ​ത്ത​നം​തി​ട്ട: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശി​ശു​നേ​ത്ര​രോ​ഗ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് 14,15,16 ദി​വ​സ​ങ്ങ​ളി​ൽ ചൈ​ത​ന്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0469 2945500, 2738000 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.