സ​ന്നി​ധാ​ന​ത്ത് 17000 പേ​ര്‍​ക്ക് വി​രി​വ​യ്ക്കാ​ന്‍ സൗ​ക​ര്യം ‌‌
Wednesday, November 13, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​ന്നി​ധാ​ന​ത്ത് 17000 ഭ​ക്ത​ര്‍​ക്ക് ഒ​രേ​സ​മ​യം വി​രി​വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം. സൗ​ജ​ന്യ​മാ​യും നി​ശ്ചി​ത നി​ര​ക്കി​ലും ഈ ​സൗ​ക​ര്യം തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാം.
സ​ന്നി​ധാ​ന​ത്ത് ന​ട​പ​ന്ത​ല്‍, ലോ​വ​ര്‍ ഫ്ളൈ ​ഓ​വ​ര്‍, മാ​ളി​ക​പ്പു​റം ന​ട​പ്പ​ന്ത​ല്‍, മാ​വു​ണ്ട നി​ല​യം, വ​ലി​യ ന​ട​പ്പ​ന്ത​ല്‍, ലി​യ ന​ട​പ്പ​ന്ത​ല്‍ ഫ്ളൈ ​ഓ​വ​ര്‍, ലോ​വ​ര്‍ പോ​ര്‍​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണു വി​രി​വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ ഹ​രീ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.പ​മ്പ​യി​ല്‍ രാ​മ​മൂ​ര്‍​ത്തി​മ​ണ്ഡ​പം ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് 3000 പേ​ര്‍​ക്ക് വി​രി​വ​യ്ക്കാ​നാ​യു​ള്ള താ​ത്കാ​ലി​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ പി.​പി ഷാ​ജി​മോ​ന്‍ പ​റ​ഞ്ഞു. പ​മ്പ​യി​ലെ ആ​ഞ്ജ​നേ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ 300 പേ​ര്‍​ക്കും വി​രി​വ​യ്ക്കാം. കൂ​ടാ​തെ പ​മ്പ ദേ​വ​സ്വം ബോ​ര്‍​ഡ് പാ​ലം മു​ത​ല്‍ 100 മീ​റ്റ​ര്‍ നീ​ള​ത്തി​ലും എ​ട്ട് മീ​റ്റ​ര്‍ വീ​തി​യി​ലും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് താ​ത്കാ​ലി​ക ന​ട​പ​ന്ത​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ല​യ്ക്ക​ലി​ല്‍ ആ​റ് ന​ട​പ്പ​ന്ത​ലാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ‌‌

സ​ന്നി​ധാ​ന​ത്ത് ആ​യി​ര​ത്തോ​ളം സൗ​ജ​ന്യ ശൗ​ചാ​ല​യ​ങ്ങ​ള്‍ ‌

‌പ​ത്ത​നം​തി​ട്ട: സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി 998 സൗ​ജ​ന്യ ശൗ​ചാ​ല​യ​ങ്ങ​ള്‍ ഒ​രു​ങ്ങി. 479 സ്ഥി​രം ശൗ​ചാ​ല​യ​ങ്ങ​ളും 500 ക​ണ്ടെ​യ്ന​ര്‍ ശൗ​ചാ​ല​യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ​യാ​ണ് സൗ​ജ​ന്യ ശൗ​ചാ​ല​യ​ങ്ങ​ളെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ ഹ​രീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​തു​കൂ​ടാ​തെ പേ​യ്ഡ് ടോ​യ്‌​ല​റ്റു​ക​ളും ഉ​ണ്ട്.
പ​മ്പ​യി​ല്‍ 322 പേ​യ്ഡ് ടോ​യ് ലറ്റു​ക​ളും 60 സൗ​ജ​ന്യ ബ​യോ ശൗ​ചാ​ല​യ​ങ്ങ​ളും 40 ബ​യോ മൂ​ത്ര​പ്പുര​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​മ്പ​യി​ല്‍ സ്ത്രീ​ക​ള്‍​ക്കാ​യി 66 ശൗ​ചാ​ല​യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​യ്ക്ക​ലി​ല്‍ 970 ശൗ​ചാ​ല​യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ്ത്രീ​ക​ള്‍​ക്കാ​യി ര​ണ്ട് ബ്ലോ​ക്കു​ക​ളി​ലാ​യി 80 ശൗ​ചാ​ല​യ​ങ്ങ​ള്‍ പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ അ​ഞ്ഞൂ​റോ​ളം സൗ​ജ​ന്യ ശൗ​ചാ​ല​യ​ങ്ങ​ളും 470 പെയ്ഡ് ശൗ​ചാ​ല​യ​ങ്ങ​ളു​മാ​ണ്. ‌