റാ​ന്നി​യി​ൽ നി​രീ​ക്ഷ​കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ 92 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി ‌‌
Thursday, November 14, 2019 11:03 PM IST
റാ​ന്നി: റാ​ന്നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​നു​മാ​യി ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ ന​ട​ത്തി.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കാ​മറ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് 92 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി ന​ൽ​കി​യ​ത്.
റാ​ന്നി കോ​ള​ജ് ജം​ഗ്ഷ​നി​ൽ നാ​ല് കാ​മ​റ​ക​ളും മ​ന്ദി​രം​പ​ടി, ബ്ലോ​ക്ക് പ​ടി, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, മാ​മു​ക്ക് ജം​ഗ്ഷ​ൻ, പേ​ട്ട ജം​ഗ്ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ്, മി​ന​ർ​വ ജം​ഗ്ഷ​ൻ, ചെ​ത്തോ​ങ്ക​ര ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു വീ​ത​വും
തോ​ട്ട​മ​ൺ​കാ​വ് ജം​ഗ്ഷ​ൻ, പെ​രു​മ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡ്, റാ​ന്നി പാ​ലം, ന്യൂ ​ബൈ​പാ​സ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് വീ​ത​വും മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ, കോ​ട​തി, സ​ബ്ട്ര​ഷ​റി, തോ​ട്ട​മ​ൺ​കാ​വ് അ​മ്പ​ലം, പോ​ലീ​സ് സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ, റാ​ന്നി ച​ന്ത, ടാ​ക്സി സ്റ്റാ​ൻ​ഡ്, നെ​ല്ലി​ക്ക​മ​ൺ, മേ​നാ​തോ​ട്ടം, ചെ​ട്ടി​മു​ക്ക് , വ​ലി​യ​പ​ള്ളി, ഉ​പാ​സ​ന ജം​ഗ്ഷ​ൻ ആ​ർ​ടി ഓ​ഫീ​സ് ജം​ഗ്ഷ​ൻ, എം​എ​ൽ​എ ജം​ഗ്ഷ​ൻ, ഐ​ത്ത​ല ജം​ഗ്ഷ​ൻ, കാ​വു​ങ്ക​ൽ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നു വീ​ത​വും കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ‌