ഗാ​ന്ധി​ദ​ർ​ശ​ൻ സം​ഗ​മം ‌‌
Saturday, November 16, 2019 11:42 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ സം​ഗ​മ​വും സെ​മി​നാ​റും 19നു ​രാ​വി​ലെ 10 മു​ത​ൽ പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും. സം​ഗ​മം കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ ചെ​യ​ർ​മാ​ൻ സാ​മു​വേ​ൽ പ്ര​ക്കാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.സാ​ന്ത്വ​നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി​യും ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്്‌ലിൻ സ​ന്തോ​ഷും നി​ർ​വ​ഹി​ക്കും.‌‌