കെ​എ​സ്ആ​ര്‍​ടി​സി നി​ല​യ്ക്ക​ല്‍ - പ​മ്പ റൂ​ട്ടി​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു
Saturday, November 16, 2019 11:42 PM IST
നി​ല​യ്ക്ക​ൽ: നി​ല​യ്ക്ക​ല്‍-​പ​മ്പ റൂ​ട്ടി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ചെ​യി​ന്‍ ഇ​ന്ന​ലെ രാ​വി​ലെ 11.30 മു​ത​ല്‍ ആ​രം​ഭി​ച്ചു. 110 നോ​ണ്‍ എ​സി ബ​സു​ക​ളും 40 എ​സി ബ​സു​ക​ളും ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചി​രു​ന്നു. നി​ല​യ്ക്ക​ല്‍ - പ​മ്പ റൂ​ട്ടി​ല്‍ നോ​ണ്‍ എ​സി ബ​സു​ക​ളി​ല്‍ 40 രൂ​പ​യും എ​സി ബ​സു​ക​ളി​ല്‍ 75 രൂ​പ​യു​മാ​ണ് നി​ര​ക്ക്.