സി​പി​എം നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹം: പ്ര​യാ​ര്‍
Saturday, November 16, 2019 11:44 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര ലം​ഘ​ന​ത്തി​ന് കൂ​ട്ടു​നി​ല്‍​ക്കി​ല്ലെ​ന്ന സി​പി​എം നി​ല​പാ​ടി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റും ആ​ചാ​ര സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ പ്ര​യാ​ര്‍ ഗോ​പാ​ല​കൃഷ്ണ​ന്‍ പ​ത്രസ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. യു​വ​തീ പ്ര​വേ​ശനത്തിന് എ​തി​രാ​യി യു​ഡി​എ​ഫ് എ​ടു​ത്ത നി​ല​പാ​ടി​ന് വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത് .

പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി വാ​ദ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ള്‍ അ​ഭി​ഭാ​ഷ​ക​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ മ​ണ്ഡ​ല​കാ​ലം ക​ലാ​പ​ക​ലു​ഷി​ത​മാ​ക്കി​യ​തി​ന് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ഭ​ക്ത​ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണം.നാ​മ​ജ​പ ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ എ​ടു​ത്ത കേ​സു​ക​ള്‍ കൂ​ട്ട​ത്തോ​ടെ പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം.

ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് ഭ​ക്ത​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​രും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര ലം​ഘ​ന​ത്തി​ന് പ്രേ​ര​ക​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള അ​ന്തി​മ​വി​ധി ഉ​ണ്ടാ​കി​ല്ലെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.