ഇ​ട​മ​ണ്‍ - കൊ​ച്ചി പ​വ​ര്‍​ഹൈ​വേ ! പ​ദ്ധ​തി ത​യാ​റാ​യ​ത് 2005ല്‍; ​ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യ​ത് 126.087 കോ​ടി
Saturday, November 16, 2019 11:47 PM IST
പ​ത്ത​നം​തി​ട്ട: കൂ​ടം​കു​ളം ആ​ണ​വ വൈ​ദ്യു​തി നി​ല​യ​ത്തി​ല്‍ നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​വ​ര്‍​ഹൈ​വേ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത് 2005 ഓ​ഗ​സ്റ്റി​ലാ​ണ്.

2008 മാ​ര്‍​ച്ചി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പ​വ​ര്‍​ഗ്രി​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ ലൈ​ന്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. 2008ല്‍ ​തു​ട​ങ്ങി 2010ല്‍ ​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ ന​ട​ന്നു​വ​ര​വേ സ്ഥ​ല​മു​ട​മ​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ മൂ​ലം നി​ര്‍​മാ​ണം ത​ട​സ​പ്പെ​ട്ടു.

പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ക്കു​ക​യും ഈ ​ലൈ​ന്‍ നി​ര്‍​മാ​ണ​ത്തി​ന്‍റെ അ​ത്യാ​വ​ശ്യ​വും ഇ​തു​കൊ​ണ്ടു​ള്ള നേ​ട്ട​ങ്ങ​ളും പ​രി​ഗ​ണി​ച്ച് തു​ട​ക്കം മു​ത​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു വി​വി​ധ ശ്ര​മ​ങ്ങ​ള്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ലൈ​ന്‍ ക​ട​ന്നു പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ എ​തി​ര്‍​പ്പു​ക​ള്‍ കു​റ​യ്ക്കാ​ന്‍ വേ​ണ്ടി പ്ര​ത്യേ​ക ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​നും സ​ര്‍​ക്കാ​ര്‍ രൂ​പം കൊ​ടു​ക്കു​ക​യു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ങ്ങ​ള്‍ മൂ​ലം ഇ​ട​യ്ക്ക് മു​ട​ങ്ങി​പ്പോ​യ പ​ദ്ധ​തി പൂ​ര്‍​ണ തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം പു​നഃ​രാ​രം​ഭി​ച്ച​ത് 2017 ലാ​ണ്. ഇ​തി​നു​ശേ​ഷം പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി മു​ന്നോ​ട്ടുപോ​കു​ക​യും 2019 സെ​പ്റ്റം​ബ​റി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു.

പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യി കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​യി 126.087 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കി. ന​ഷ്ട​പ​രി​ഹാ​രം ഇ​നി​യും ല​ഭി​ക്കാ​നു​ള്ള​വ​ര്‍​ക്ക് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്ക് അ​ത് ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 47 കി​ലോ​മീ​റ്റ​റാ​ണ് ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന​ത്. വൈ​ദ്യു​തി ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ മു​റി​ച്ചു​മാ​റ്റി​യ മ​ര​ങ്ങ​ള്‍​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യ​ത്. ട​വ​റു​ക​ള്‍ സ്ഥാ​പി​ച്ച സ്ഥ​ല​ത്തി​നും പ​ണം ന​ല്‍​കി.

ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന 16 മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള സ്ഥ​ല​ത്തെ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നു​ള്ള സ​ര്‍​വേ ന​ട​പ​ടി​ക​ളും ന​ഷ്ട​പ​രി​ഹാ​ര നി​ര്‍​ണ​യ ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ​വ​ര്‍​ഗ്രി​ഡ് കോ​ര്‍​പ​റേ​ഷ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രും കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡും ചേ​ര്‍​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്ത് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​ക​രി​ച്ച​ത് കെ​ഇ​സി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണ്.