കു​മ്പ​നാ​ട്ട് വീ​ട് കു​ത്തിത്തുറ​ന്ന് മോ​ഷ​ണം
Saturday, November 16, 2019 11:47 PM IST
കു​മ്പ​നാ​ട്: ഗ​വ​ൺ​മെ​ന്‍റ് യു​പി ബോ​യ്സ് സ്കൂ​ളി​ന് സ​മീ​പ​മു​ള്ള പു​ത്ത​ൻ​പീ​ടി​ക റോ​ഡി​ൽ അ​ട​ഞ്ഞുകി​ട​ന്ന വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ കു​ത്തിപ്പൊ​ളി​ച്ചു മോ​ഷ​ണം. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച പു​ളി​ക്ക​കു​ഴി​യി​ൽ പ​ള്ളി​ക്ക​പ​റ​മ്പി​ൽ ജോ​ൺ​സ​ൺ മാ​ത്യു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ വി​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ മ​റ്റാ​രും താ​മ​സ​മി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​ന്‍റെ നോ​ട്ട​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച​ സം​ബ​ന്ധി​ച്ച് പു​റം ലോ​കം അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്. വീ​ട്ടി​ലെ അ​ല​മാ​ര​ക​ൾ ത​ല്ലി പ്പൊ​ളി​ച്ച് അ​ല​മാ​ര​യി​ൽ ഇ​രു​ന്ന സാ​ധ​ന​ങ്ങ​ളും മു​റി​ക​ളി​ൽ ഇ​രു​ന്ന മ​റ്റ് സാ​ധ​ന​ങ്ങ​ളും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​യി​പ്രം എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ വീ​ടി​ന് സ​മീ​പ​ത്തുനി​ന്ന് മോ​ഷ​ണം പോ​യ ഇ​ൻ​വെ​ർ​ട്ട​ർ, ടേ​ബി​ൾ ഫാ​ൻ, മ്യൂ​സി​ക് സി​സ്റ്റം, ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്റ്റൗ​വ് തു​ട​ങ്ങി​യ​വ ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

വീ​ട്ടു​കാ​ർ വി​ദേ​ശ​ത്താ​യ​തി​നാ​ൽ സ്വ​ർ​ണ​വും മ​റ്റ് രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​തി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലും വ​ൻ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് സ്കൂ​ൾ പു​ത്ത​ൻ​പീ​ടി​ക റോ​ഡി​ൽ വ​ഴി​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​വും മു​ന്പ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.