‌പാ​തി​ക്കാ​ട് കാ​ർ​ഷി​ക​വി​പ​ണി വാ​ർ​ഷി​കച​ന്ത
Saturday, November 16, 2019 11:47 PM IST
മ​ല്ല​പ്പ​ള്ളി: വെ​ജി​റ്റ​ബി​ൾ ആ​ന്‍ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള പാ​തി​ക്കാ​ട് സ്വാ​ശ്ര​യ ക​ർ​ഷ​ക​വി​പ​ണി പ​ത്തു​വ​ർ​ഷം പി​ന്നി​ടു​ന്നു. വാ​ർ​ഷി​ക​ച്ച​ന്ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​പ​ണി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി.​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഡ​പ്യൂ​ട്ടി മാ​നേ​ജ​ർ ശ്രീ​ല​താ നാ​യ​ർ, സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് സ​ജി ഈ​പ്പ​ൻ, സെ​ക്ര​ട്ട​റി സോ​ജി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗു​ണം ല​ഭി​ക്കു​ന്ന പു​തി​യ മേ​ഖ​ല​ക​ളി​ൽ വി​പ​ണി ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. പ​ഴം, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നാ​യി ക​ർ​ഷ​ക​ർ​ക്ക് അ​വ​സ​ര​മു​ണ്ടാ​ക്കും ഇ​തി​നാ​യി എ​ഫ്ഐ​ജി ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ക​യ​റ്റു​മ​തി സാ​ധ്യ​ത​യു​ള്ള സാ​ധ​ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​വാ​ൻ ക​ർ​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​വാ​ൻ വേ​ണ്ട പ​രി​ശീ​ല​നം ന​ൽ​കും.വി​വി​ധ വി​ള​ക​ൾ​ക്ക് താ​ങ്ങു​വി​ല, ക​ർ​ഷ​ക​ർ​ക്കും വി​ള​ക​ൾ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ്, വാ​ഴ​ തെ​ങ്ങ്, പ​ച്ച​ക്ക​റി, എ​ന്നീ കൃ​ഷി​ക​ൾ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത്തും വ​ള​വും തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഇ​പ്പോ​ൾ ത​ന്നെ ന​ട​പ്പി​ലാ​ക്കി വ​രു​ന്നു. ‌