പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 16, 2019 11:47 PM IST
പ​ത്ത​നം​തി​ട്ട: തു​മ്പ​മ​ണ്‍ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ച്ച പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ബ്ലോ​ക്ക് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ തു​മ്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ എ​ലി​സ​ബ​ത്ത് അ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ്റി. ​മു​രു​കേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​ബി.​സ​തീ​ഷ് കു​മാ​ര്‍, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​എ​ല്‍. ഷീ​ജ, വി​വി​ധ ത​ദ്ദേ​ശ​ഭ​ര​ണ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.