ബാ​റു​ക​ളു​ടെ അ​നു​മ​തി: അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ‌‌
Sunday, November 17, 2019 11:01 PM IST
തി​രു​വ​ല്ല: സം​സ്ഥാ​ന​ത്ത് ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ച്ച് കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ന​ൽ​കി അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഇ​ട​ത് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ഒ​ന്പ​തു മാ​സ​ത്തി​നു​ള്ളി​ൽ 70 പു​തി​യ ബാ​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​യ​തി​ന്‍റെ പി​ന്നി​ലു​ള്ള അ​ഴി​മ​തി കേ​ന്ദ്ര ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ബാ​റു​ക​ളി​ൽ 60 എ​ണ്ണം പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പും 10 എ​ണ്ണം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മു​ന്പു​മാ ണ് ​അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​തി​ൽ നി​ന്നും കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​എ​ൻ. ഗി​രി, ഭാ​ര​വാ​ഹി​ക​ളാ​യ ജെ​യിം​സ് കു​ന്ന​പ്പ​ള്ളി, ഫെ​ബി ചെ​റി​യാ​ൻ, എ​ൻ. എ​ൻ. ഷാ​ജി, ബി​ജി മ​ണ്ഡ​പം, അ​യൂ​ബ് മേ​ലേ​ട​ത്ത്, ജാ​ൻ​സി ജോ​ർ​ജ്, ആ​ന്‍റ​ണി ജോ​സ​ഫ് മ​ണ​വാ​ള​ൻ, സു​ധീ​ഷ് നാ​യ​ർ, ബി​ജു നാ​രാ​യ​ണ​ൻ, ജി. ​ബി​നു​മോ​ൻ, അ​നീ​ഷ് ഇ​ര​ട്ട​യാ​നി, എ​ച്ച്. ഷം​സു​ദീ​ൻ, വ​ള്ളി​ക്കോ​ട്‌ കൃ​ഷ്ണ​കു​മാ​ർ, മു​ര​ളീ ഷ​ഹീ​ൻ ന​രി​ക്കു​നി, തോ​മ​സ് സ​ഖ​റി​യാ, സു​രേ​ഷ് പ​ട്ടാ​ഴി, ജോ​യി ഇ​ള​മ​ക്ക​ര, ഉ​ഷ ജ​യ​കു​മാ​ർ, ഗീ​താ ബാ​ല​ച​ന്ദ്ര​ൻ, ഷ​ക്കീ​ല മ​റ്റ​പ്പ​ള്ളി പ്ര​സം​ഗി​ച്ചു. ‌