കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്പെ​ഷ​ൽ നി​ര​ക്ക് ‌‌
Sunday, November 17, 2019 11:01 PM IST
ശ​ബ​രി​മ​ല: കെ​എ​സ്ആ​ർ​ടി​സി പ​ന്പ ബ​സു​ക​ളി​ൽ സ്പെ ഷൽ യാ​ത്രാ​നി​ര​ക്ക് നി​ല​വി​ൽ വ​ന്നു. ഇ​ന്ന​ലെയാ​ണ് പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ശനിയാഴ്ച പ​ന്പ​യി​ലേ​ക്ക് പോ​യ​വ​ർ​ക്ക് സാ​ധാ​ര​ണ​നി​ര​ക്കാ​യി​രു​ന്നു. ഇന്നലെ ഇ​ത് വ​ർ​ധി​ച്ചു. പ​ത്ത​നം​തി​ട്ട - പ​ന്പ നി​ര​ക്ക് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ൽ ശനിയാഴ്ച 77 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ഇന്നലെ 100 രൂ​പ​യാ​യി. ചെങ്ങന്നൂർ - പന്പ നിരക്ക് 98 രൂപയിൽ നിന്ന് 132 രൂപയായി.‌

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം ബ്ലോ​ക്കി​ലെ നെ​ടി​യ​കാ​ല ക്ഷീ​ര​സം​ഘ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍ ഡി​സം​ബ​റി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ക്ഷീ​ര സം​ഗ​മ​ത്തി​ന്‍റെ​യും മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​ന്റെ​യും ന​ട​ത്തി​പ്പി​ന് മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഗോ​പാ​ല​കൃ​ഷ്ണ​കു​റു​പ്പ് ചെ​യ​ര്‍​മാ​നും ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് മൂ​ലൂ​ര്‍ സ്മാ​ര​ക ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മാ​ത്യു ചാ​മ​ത്തി​ല്‍, കു​ള​ന​ട ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ.​പ്ര​ദീ​പ്കു​മാ​ര്‍, ഡ​യ​റി ഫാം ​ഇ​ന്‍​സ്ട്ര​ക്ട​ര്‍ എം.​വീ​ണാ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.