പ്ര​വാ​സി സം​ഗ​മം ന​ട​ത്തി
Sunday, November 17, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: ഹ്യു​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ന്‍റെ​യും നേ​ർ​ക്കാ റൂ​ട്ട്സ്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡാ എ​ന്നി​വ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം നോ​ർ​ക്കാ റൂ​ട്ട്സ് വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ച്ച്ആ​ർ​പി​എം ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​വാ​സി സം​ഗ​മം നോ​ർ​ക്കാ റൂ​ട്ട്സ് വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ നോ​ർ​ക്ക​യി​ലൂ​ടെ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​മ്പോ​ഴും വ​ലി​യൊ​രു വി​ഭാ​ഗം പ്ര​വാ​സി​ക​ൾ​ക്കും ഇ​തേ​പ്പ​റ്റി കാ​ര്യ​മാ​യ ധാ​ര​ണ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് കെ. ​വ​ര​ദ​രാ​ജ​ൻ പ​റ​ഞ്ഞു.
പ്ര​വാ​സി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നും പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളെ​പ്പ​റ്റി പ്ര​വാ​സി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഏ​ക​ദി​ന പ്ര​വാ​സി സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.
ച​ട​ങ്ങി​ൽ മു​ൻ കേ​ര​ളാ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, സി. ​എ​സ്. രാ​ധാ​മ​ണി​യ​മ്മ, കെ. ​ബി. ജ​ഗ​ദീ​ഷ്, രാ​ജീ​വ് അ​ഞ്ച​ൽ, ഡി. ​ജ​ഗ​ദീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.