വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ​രി​ശീ​ല​നം ‌‌
Sunday, November 17, 2019 11:02 PM IST
തി​രു​വ​ല്ല: മാ​ർ അ​ത്ത​നാ​സി​യോ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ (മാ​ക്ഫാ​സ്റ്റ്) ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​വേ​ണ്ടി വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. മാ​ക്ഫാ​സ്റ്റ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം കു​ന്ന​ന്താ​നം ഹൗ​സ് ഓ​ഫ് പ്രൊ​വി​ഡ​ൻ​സ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​ൻ​ഡ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട​മാ​ൻ​കു​ളം ബ​ഥ​നി എം​ജി​എം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്സി​ലി​റ്റ് എ​സ്ഐ​സി, പ്ര​ഫ. സ​നീ​ഷ് പി. ​വ​ർ​ഗീ​സ്, പ്ര​ഫ. റ്റി. ​ജി. തോ​മ​സ്, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ ന​യി​ച്ച ക്ലാ​സു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ എ​ങ്ങ​നെ പ​രി​ശീ​ലി​പ്പി​ക്കാ​മെ​ന്ന​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ക്ലാ​സു​ക​ളും പ​രി​ശീ​ല​ന ക​ള​രി​യും ന​ട​ത്തി. ‌