അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു
Monday, November 18, 2019 12:26 AM IST
അ​​ടൂ​​ർ: അ​​ജ്ഞാ​​ത വാ​​ഹ​​നം ഇ​​ടി​​ച്ച് റോ​​ഡ​​രി​​കി​​ൽ കി​​ട​​ന്ന സ്കൂ​​ട്ട​​ർ യാ​​ത്രി​​ക​​നാ​​യ യു​​വാ​​വ് മ​​രി​​ച്ചു. വെ​​ൺ​​മ​​ണി പു​​ന്ത​​ല കി​​ഴ​​ക്കേ​​ച​​രു​​വി​​ൽ തെ​​ക്കേ​​തി​​ൽ ത​​ങ്ക​​ന്‍റെ​​യും സ​​ര​​സ്വ​​തി​​യു​​ടെ​​യും മ​​ക​​ൻ ഷൈ​​ബു​​വാ​​ണ് (32) മ​​രി​​ച്ച​​ത്. അ​​ടൂ​​ർ കെ​​പി റോ​​ഡി​​ൽ പ​​തി​​നാ​​ലാം മൈ​​ലി​​നു സ​​മീ​​പം തെ​​ങ്ങും​​താ​​ര ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ര​​ണ്ടി​​ന് കെ​​പി റോ​​ഡി​​ൽ കൂ​​ടി കാ​​യം​​കു​​ളം ഭാ​​ഗ​​ത്തേ​​ക്കു പോ​​യ ഒ​​രു ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്രി​​ക​​ൻ റോ​​ഡ​​രി​​കി​​ൽ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട സ്കൂ​​ട്ട​​റും പ​​രി​​ക്കേ​​റ്റ് കി​​ട​​ന്ന യു​​വാ​​വി​​നെ​​യും ക​​ണ്ടു. തു​​ട​​ർ​​ന്ന് ഇ​​ദ്ദേ​​ഹം ആ​​ദി​​ക്കാ​​ട്ടു​​കു​​ള​​ങ്ങ​​ര ഭാ​​ഗ​​ത്ത് രാ​​ത്രി​​കാ​​ല പ​​രി​​ശോ​​ധ​​ന​​യ്ക്കു കി​​ട​​ന്ന നൂ​​റ​​നാ​​ട് പോ​​ലീ​​സി​​നെ വി​​വ​​രം അ​​റി​​യി​​ച്ചു. ഇ​​വ​​ർ ന​​ൽ​​കി​​യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ടൂ​​ർ പോ​​ലീ​​സും അ​​ഗ്നി​​ശ​​മ​​ന സേ​​ന​​യും സ്ഥ​​ല​​ത്തെ​​ത്തി യു​​വാ​​വി​​നെ അ​​ടൂ​​ർ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചി​​രു​​ന്നു. പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​ണ് ഷൈ​​ബു. ഭാ​​ര്യ: ര​​ശ്മി.