ക​ന്പ​നി പ്ര​വ​ർ​ത്ത​നം ബാ​ങ്കി​ന്‍റെ പൂ​ർ​ണ​നി​യ​ന്ത്ര​ണ​ത്തി​ലെ​ന്ന് ഭ​ര​ണ​സ​മി​തി ‌
Monday, November 18, 2019 10:53 PM IST
‌പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് മൈ​ഫു​ഡ് ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച ഫാ​ക്ട​റി​യാ​ണി​ത്. നാ​ളി​തു​വ​രെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ബാ​ങ്ക് പൊ​തു​യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം വാ​ങ്ങി​യി​ട്ടു​ണ്ട്. ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്നു​ള്ള അ​ഞ്ചം​ഗ​ങ്ങ​ളാ​ണ് ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലു​ള്ള​ത്. സെ​ക്ര​ട്ട​റി ക​ന്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണെ​ങ്കി​ലും ബാ​ങ്കി​ൽ നി​ന്നു​ള്ള വേ​ത​നം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കു​ന്ന​ത്.
ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടും ക​ണ​ക്കും ബാ​ങ്ക് പൊ​തു​യോ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​റു​ണ്ട്. അ​ന്നൊ​ന്നും ഉ​ന്ന​യി​ക്കാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഒ​രു മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗം ഇ​പ്പോ​ൾ പ​റ​യു​ന്ന​തെ​ന്ന് ജെ​റി ഈ​ശോ ഉ​മ്മ​ൻ പ​റ​ഞ്ഞു. ഗോ​ത​ന്പ് വാ​ങ്ങാ​ൻ ഫാ​ക്ട​റി​ക്ക് ബാ​ങ്ക് പ​ണം ക​ടം കൊ​ടു​ക്കാ​റു​ണ്ട്. ഓ​രോ സീ​സ​ണി​ലും ഗോ​ത​ന്പ് വാ​ങ്ങി സം​ഭ​രി​ക്കേ​ണ്ട​ത് പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​ണ്. നി​ര​വ​ധി സ്വ​കാ​ര്യ ക​ന്പ​നി​ക​ളോ​ടു മ​ത്സ​രി​ച്ചാ​ണ് ക​ന്പ​നി പി​ടി​ച്ചു​നി​ൽ​ക്കേ​ണ്ട​ത്. അ​തി​ന​നു​സൃ​ത​മാ​യ മു​ത​ൽ​മു​ട​ക്കും ആ​ധു​നി​ക​വ​ത്ക​ര​ണ​വും വേ​ണ്ടി​വ​രും. ക​ന്പ​നി​യെ സ്വ​കാ​ര്യ​സ്വ​ത്താ​യി മാ​റ്റാ​നാ​കു​ന്ന​ത​ല്ല. ക​ന്പ​നി​ക്ക് എ​ല്ലാ വ​ർ​ഷ​വും ന​ൽ​കു​ന്ന തു​ക​യും തി​രി​ച്ച​ട​വും വ്യ​ക്ത​മാ​യി ബാ​ങ്ക് വാ​ർ​ഷി​ക ക​ണ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബാ​ലി​ശ​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് ബാ​ങ്കി​നെ കൂ​ടി ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. 1.90 കോ​ടി രൂ​പ ബാ​ങ്കി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ലാ​ഭ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 5.21 ല​ക്ഷം രൂ​പ​യാ​ണ് അ​റ്റാ​ദാ​യം.സെ​ക്ര​ട്ട​റി ജോ​ഷ്വാ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സു​നി​ൽ തോ​മ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.‌