അ​ത്തി​ക്ക​യം റോ​ഡ് അ​ട​യ്ക്കു​ന്നു, ബ​ദ​ൽ യാ​ത്രാ സൗ​ക​ര്യം ഇ​ല്ല ‌
Monday, November 18, 2019 10:53 PM IST
‌റാ​ന്നി: ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ വാ​ഹ​ന​ഗ​താ​ഗ​ത്തെ ബാ​ധി​ക്കു​ന്നു. ബ​ദ​ൽ മാ​ർ​ഗം ഉ​ണ്ടാ​കാ​തെ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്രാ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ഓ​ടു​ന്ന​ത് ത​ട​യ​രു​തെ​ന്ന് നാ​ട്ടു​കാ​ർ. റോ​ഡു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കോ​ള​ജ് റോ​ഡ് ഒ​ഴു​വ​ൻ​പാ​റ വ​ഴി തി​രി​ഞ്ഞ് പോ​ക​ണ​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നി​ർ​ദേ​ശം.
എ​ന്നാ​ൽ റാ​ന്നി​യി​ൽ നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​ക​ദൂ​ര​മു​ള്ള ഈ ​മാ​ർ​ഗം ജ​ന​വാ​സ​മി​ല്ലാ​ത്ത​തും ഏ​റെ ദൂ​രം വ​ന​ത്തി​ലൂ​ടെ​യും പ്ലാ​ന്േ‍​റ​ഷ​നി​ലൂ​ടെ​യു​മാ​ണ്. റോ​ഡാ​ക​ട്ടെ ര​ണ്ടു വ​ർ​ഷ​ത്ത​ലേ​റെ​യാ​യി യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മി​ല്ലാ​തെ ത​ക​ർ​ന്നു കി​ട​ക്കു​ക​യു​മാ​ണ്. നാ​റാ​ണം​മൂ​ഴി​ക്കും തേ​ക്ക് പ്ലാ​ന്േ‍​റ​ഷ​നു​മി​ട​യി​ൽ മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ൽ റോ​ഡി​ൽ വ​ൻ കു​ഴി​യാ​ണ് .ഇ​തു വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ത​ന്നെ അ​സാ​ധ്യ​മാ​ണ്. ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡ് പു​ന​ർ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ബ​ദ​ൽ മാ​ർ​ഗം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.
നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന പാ​ത അ​ട​യ്ക്കു​ന്ന​തോ​ടെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന കാ​ട്ടു​പാ​ത​യി​ലൂ​ടെ പോ​കാ​ൻ സ​ർ​വീ​സ് ബ​സു​ക​ൾ ത​യാ​റ​ല്ലെ​ന്നാ​ണ് സൂ​ച​ന. ഇ​ങ്ങ​നെ വ​ന്നാ​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും പ്ര​തി​സ​ന്ധി​യി​ലാ​കും. ‌