ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്നു തി​രി​തെ​ളി​യും
Monday, November 18, 2019 10:54 PM IST
റാ​ന്നി: പ​ന്പ​യു​ടെ മ​ടി​ത്ത​ട്ടി​ൽ ക​ല​യു​ടെ വി​രു​ന്നൊ​രു​ക്കാ​നെ​ത്തു​ന്ന പ്ര​തി​ഭ​ക​ൾ​ക്കാ​യി മ​ല​യോ​ര റാ​ണി ഒ​രു​ങ്ങി. ഇ​താ​ദ്യ​മാ​യി ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു വേ​ദി​യൊ​രു​ക്കു​ന്ന ആ​വേ​ശ​ത്തി​ലാ​ണ് റാ​ന്നി. എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് പ്ര​ധാ​ന വേ​ദി. ഇ​ന്ന​ലെ ര​ച​നാ മ​ത്സ​ര​ങ്ങ​ളോ​ടെ ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ടെ വേ​ദി​ക​ൾ സ​ജീ​വ​മാ​കും.
ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ യു​പി, ഹൈ​സ്ക​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​റ​ബി​ക്, സം​സ്കൃ​തോ​ത്സ​വം വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ര​ച​നാ മ​ത്സ​ര​ങ്ങ​ളാ​ണ ്ഇ​ന്ന​ലെ എം​എ​സ് സ്കൂ​ളി​ലെ വി​വി​ധ മു​റി​ക​ളി​ലാ​യി ന​ട​ന്ന​ത്. രാ​വി​ലെ മു​ത​ൽ ത​ന്നെ മ​ത്സ​ര​ങ്ങ​ൾ ക്ര​മാ​നു​ഗ​ത​മാ​യി ന​ട​ന്നു. കൊ​ളാ​ഷ്, കാ​ർ​ട്ടൂ​ണ്‍ മ​ത്സ​ര​ങ്ങ​ളും സം​സ്കൃ​തോ​ത്സ​വ​ത്തി​ലെ കൂ​ടി​യാ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ളും ഇ​ന്ന​ലെ ന​ട​ന്നു. ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​എ ശാ​ന്ത​മ്മ പ​റ​ഞ്ഞു.
ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ഡി​ഡി​ഇ പി.​എ. ശാ​ന്ത​മ്മ പ​താ​ക ഉ​യ​ർ​ത്തും. 10ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ൾ കേ​ര​ള നാ​ട​ൻ ക​ലാ​അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ പ്ര​ഫ.​സി.​ജെ. കു​ട്ട​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കും.ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തേ തു​ട​ർ​ന്ന് ഒ​ന്പ​ത് വേ​ദി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.
22നാ​ണ് ക​ലോ​ത്സ​വം സ​മാ​പി​ക്കു​ന്ന​ത്. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ ക​ലോ​ത്സ​വം, സം​സ്കൃ​തോ​ത്സ​വം, അ​റ​ബി​ക് ക​ലോ​ത്സ​വം എ​ന്നി​വ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.
11 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നും വി​ജ​യി​ക​ളാ​യെ​ത്തു​ന്ന നാ​ലാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് നാ​ലു​ദി​ന​ങ്ങ​ളി​ൽ റാ​ന്നി​യി​ലെ വി​വി​ധ വേ​ദി​ക​ളി​ലെ​ത്തു​ന്ന​ത്. ‌

‌വേ​ദി​ക​ളി​ൽ ഇ​ന്ന് ‌

വേ​ദി ഒ​ന്ന് -‌ ഭ​ര​ത​നാ​ട്യം(​യു​പി), മോ​ഹി​നി​യാ​ട്ടം(​എ​ച്ച്എ​സ്), സം​ഘ​നൃ​ത്തം(​എ​ച്ച്എ​സ്)
വേ​ദി ര​ണ്ട് ‌-‌ഭ​ര​ത​നാ​ട്യം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
വേ​ദി മൂ​ന്ന് ‌-‌ പ​ദ്യം ചൊ​ല്ല​ൽ, പ്ര​സം​ഗം - ഇം​ഗ്ളീ​ഷ് (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
വേ​ദി നാല് ‌-‌ അ​റ​ബി​ക് ക​ലോ​ത്സ​വം
വേ​ദി അ​ഞ്ച് ‌-‌മാ​ർ​ഗം ക​ളി, പ​രി​ച​മു​ട്ട്ക​ളി, ച​വി​ട്ടു​നാ​ട​കം(​എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
വേ​ദി ആറ് - ‌ല​ളി​ത​ഗാ​നം(​യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ​എ​സ്), സം​ഘ​ഗാ​നം (യു​പി),ദേ​ശ​ഭ​ക്തി​ഗാ​നം(​യു​പി)
വേ​ദി ഏ​ഴ് ‌-‌
വൃ​ന്ദ​വാ​ദ്യം(​എ​ച്ച്എ​സ്എ​സ്, എ​ച്ച്എ​സ്)
വേ​ദി എ​ട്ട് ‌-
‌പ്ര​സം​ഗം - മ​ല​യാ​ളം (യു​പി), പ​ദ്യം ചൊ​ല്ല​ൽ, മ​ല​യാ​ളം (യു​പി), അ​ക്ഷ​ര ശ്ലോ​കം, കാ​വ്യ​കേ​ളി (സ്കൂ​ൾ ഗ്രൗ​ണ്ട്) ‌
വേ​ദി ഒ​ന്പ​ത് -
ബാ​ൻ​ഡ്മേ​ളം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്).