മാ​ർ​ഗം​ക​ളി​യി​ൽ കി​ട​ങ്ങ​ന്നൂ​ർ ‌‌
Tuesday, November 19, 2019 10:53 PM IST
റാ​ന്നി: ക്രൈ​സ്ത​വ ക​ലാ​രൂ​പ​മാ​യ മാ​ർ​ഗം​ക​ളി​യെ ചി​ട്ട​യാ​യ ശൈ​ലി​യി​ൽ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച് കി​ട​ങ്ങ​ന്നൂ​ർ എ​സ് വി​ജി​വി​എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ൾ ഇ​ത്ത​വ​ണ​യും മി​ക​വാ​ർ​ന്ന വി​ജ​യം നേ​ടി. ജി​ല്ലാ ക​ലോ​ത്സ​വ വേ​ദി​യി​ൽ തു​ട​ർ​ച്ച​യാ​യ ആ​ധി​പ​ത്യ​മാ​ണ് മാ​ർ​ഗം​ക​ളി​യി​ൽ കി​ട​ങ്ങ​ന്നൂ​ർ സ്കൂ​ളി​നു​ള്ള​ത്.

ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ കി​ട​ങ്ങ​ന്നൂ​ർ സ്കൂ​ളി​നാ​ണ് വി​ജ​യം. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കീ​ർ​ത്ത​ന​യും എ​ച്ച്എ​സ്എ​സി​ൽ മു​സ്കാ​ന​യു​മാ​യി​രു​ന്നു ടീം ​ലീ​ഡ​ർ​മാ​ർ. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട്, മൂ​ന്ന ്സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ ബാ​ലി​കാ​മ​ഠം, ചെ​ങ്ങ​രൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് സ്കൂ​ളു​ക​ൾ​ക്ക് മാ​ത്ര​മേ എ ​ഗ്രേ​ഡ് നേ​ടാ​നാ​യു​ള്ളൂ. മാ​ർ​ഗം​ക​ളി മ​ത്സ​ര​വേ​ദി​യി​ൽ എ​ത്തി​യ​വ​രു​ടെ ന്യൂ​ന​ത​ക​ൾ വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി.

ക​ലാ​ശം പാ​ടി ക​ളി​ക്കാ​നും വേ​ഷ​വി​ധാ​ന​ത്തി​ൽ പ​ഴ​മ നി​ല​നി​ർ​ത്താ​നും വ​രി​ക​ൾ ശ്ര​ദ്ധി​ച്ച് ചു​വ​ടു വ​യ്ക്കാ​നും മ​ത്സ​രാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന​താ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം. ഇ​ക്കാ​ര​ണം കൊ​ണ്ടു​ത​ന്നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ​രാ​ർ​ഥി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും എ ​ഗ്രേ​ഡ് നേ​ടാ​നാ​യി​ല്ല. ‌