‌യു​പി വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ ഉ​പ​ജി​ല്ല ‌‌
Tuesday, November 19, 2019 10:53 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജി​ന​ങ്ങ​ളു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ അ​ടൂ​ർ ഉ​പ​ജി​ല്ല മു​ന്നി​ലെ​ത്തി. 37 ഇ​ന​ങ്ങ​ളി​ലെ 12 ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ അ​ടൂ​രി​ന് 40 പോ​യി​ന്‍റാ​ണ് ല​ഭി​ച്ച​ത്.

39 പോ​യി​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ റാ​ന്നി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. പ​ന്ത​ളം ഉ​പ​ജി​ല്ല​യ്ക്ക് 37 പോ​യി​ന്‍റും പ​ത്ത​നം​തി​ട്ട, കോ​ന്നി ഉ​പ​ജി​ല്ല​ക​ൾ​ക്ക് 34 പോ​യി​ന്‍റു വീ​ത​വും ല​ഭി​ച്ചു.31 പോ​യി​ന്‍റു​മാ​യി പു​ല്ലാ​ടും 30 പോ​യി​ന്‍റു​മാ​യി കോ​ഴ​ഞ്ചേ​രി​യും തൊ​ട്ടു​പി​ന്നി​ലാ​ണ്.

തി​രു​വ​ല്ല​യ്ക്ക് 29, വെ​ണ്ണി​ക്കു​ളം 27, ആ​റ​ന്മു​ള 26, മ​ല്ല​പ്പ​ള്ളി 23 എ​ന്നി​ങ്ങ​നെ​യും പോ​യി​ന്‍റു​ക​ൾ ല​ഭി​ച്ചു. സം​സ്കൃ​തോ​ത്സ​വം യു​പി​യി​ൽ 41 പോ​യി​ന്‍റോ​ടെ തി​രു​വ​ല്ല ഉ​പ​ജി​ല്ല​യാ​ണ് മു​ന്നി​ൽ. 40 പോ​യി​ന്‍റു​നേ​ടി​യ റാ​ന്നി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. വെ​ണ്ണി​ക്കു​ള​ത്തി​ന് 35 പോ​യി​ന്‍റു ല​ഭി​ച്ചു. ‌