കൂ​ടി​യാ​ട്ട​ത്തി​ൽ മി​ക​വ് കാ​ട്ടി വൈ​ക്കം സ്കൂ​ൾ
Tuesday, November 19, 2019 10:58 PM IST
‌റാ​ന്നി: കൂ​ടി​യാ​ട്ട​ത്തി​ൽ മി​ക​വ് കാ​ട്ടി റാ​ന്നി വൈ​ക്കം എ​സ്എ​ൻ​വി​യു​പി സ്കൂ​ളി​ലെ കൃ​ഷ്ണ​യും സം​ഘ​വും. അ​ന്യം നി​ന്നു​പോ​കു​ന്ന ഈ ​മ​ത്സ​ര ഇ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ത​ന്നെ കു​റ​വാ​ണ്.
മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന ചെ​ല​വു​ക​ളും മ​റ്റും ക​ണ​ക്കി​ലെ​ടു​ത്ത് പ​ല​രും ഈ ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​റി​ല്ല.

സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി സ്കൂ​ളി​ലെ സം​സ്കൃ​താ​ധ്യാ​പ​ക​ൻ കി​ഷോ​ർ ന​ന്പൂ​തി​രി ത​ന്നെ രം​ഗ​ത്തെ​ത്തി. അ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ച കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ക​ലോ​ത്സ​വ വേ​ദി​യി​ൽ തി​ള​ങ്ങി​യ​ത്. ഏ​ഴു​പേ​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​ശ്സ​ത​നാ​യ സം​സ്കൃ​ത നാ​ട​ക​കൃ​ത്ത് ബാ​സ​ന്‍റെ അ​ഭി​ഷേ​കം എ​ന്ന നാ​ട​ക​ത്തി​ലെ ഭാ​ഗ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. സു​ഗ്രീ​വ​ൻ ബാ​ലി​യു​മാ​യി യു​ദ്ധം ചെ​യ്യാ​ൻ പു​റ​പ്പെ​ടു​ന്ന​ത് ബാ​ലി അ​റി​യു​ന്ന​താ​ണ് ക​ഥാ​സാ​രം. ‌