‌ജ​ല​ക്ഷാ​മം പ്ര​മേ​യ​മാ​ക്കി സാ​ബി​ർ
Tuesday, November 19, 2019 10:58 PM IST
റാ​ന്നി: രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന ഒ​ര​മ്മ​യു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച അ​റ​ബി​ക് മോ​ണോ ആ​ക്ട് മ​ത്സ​ര​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി സാ​ബി​ർ. പ​ത്ത​നം​തി​ട്ട സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് എ​ൻ.​എം. മു​ഹ​മ്മ​ദ് സാ​ബീ​ർ.

പ​ത്ത​നം​തി​ട്ട സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സ​ബീ​ന​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് അ​റ​ബി​ക് മോ​ണോ ആ​ക്ട് അ​ഭ്യ​സി​ച്ച​ത്. ആ​റ് ദി​വ​സം കൊ​ണ്ടാ​ണ് മോ​ണോ ആ​ക്ട് പ​ഠി​ച്ച​തെ​ന്നും മു​ഹ​മ്മ​ദ് സാ​ബീ​ർ പ​റ​ഞ്ഞു. മേ​പ്ര​ത്ത് നാ​ഗൂ​ർ മീ​ര,ഷാ​ഹി​ന എ​ന്നി​വ​രാ​ണ് മു​ഹ​മ്മ​ദി​ന്‍റെ മാ​താ​പി​താ​ക്ക​ൾ.​ഷാ​ഫി സ​ഹോ​ദ​ര​നാ​ണ്. ‌