മാ​പ്പി​ള​പ്പാ​ട്ടി​ൽ വീ​ണ്ടും ആ​ദി​ൽ നി​സാ​ർ
Wednesday, November 20, 2019 11:11 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​ഗം മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​ദി​ൽ നി​സാ​റി​ന് ഒ​ന്നാം​സ്ഥാ​നം. ഹം​സ ന​രോ​ക്കാ​വ് ര​ചി​ച്ച പു​ക​ളാ​ൽ മി​ക​വ​തി എ​ന്ന് തു​ട​ങ്ങു​ന്ന മാ​പ്പി​ള​പ്പാ​ട്ടി​നാ​ണ് ആ​ദി​ൽ നി​സാ​റി​ന് ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും ല​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​ദി​ലി​ന് എ ​ഗ്രേ​ഡ് ല​ഭി​ച്ചി​രു​ന്നു. കേ​ട്ട് പ​ഠി​ച്ചാ​ണ് ആ​ദി​ൽ മാ​പ്പി​ള​പ്പാ​ട്ട് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ​യും റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ആ​ദി​ൽ നി​സാ​റി​ന് ത​ന്നെ​യാ​യി​രു​ന്നു ഒ​ന്നാം സ്ഥാ​നം. കോ​ന്നി സ്വ​ദേ​ശി നി​സാ​റി​ന്‍റെയും ഹ​സീ​ന​യു​ടേ​യും മ​ക​നാ​ണ് ആ​ദി​ൽ.​ആ​ൽ​ഫി​യ നി​സാ​ർ സ​ഹോ​ദ​രി​യാ​ണ്.