ഓ​മ​ല്ലൂ​ര്‍ ഉ​ത്ര​സ​ദ്യ നാ​ളെ
Wednesday, November 20, 2019 11:11 PM IST
ഓ​മ​ല്ലൂ​ര്‍: ര​ക്ത​ക​ണ്ഠ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്ര​സ​ദ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. രാ​വി​ലെ ഒ​ന്പ​തി​നു ഗ​ജ​രാ​ജ​ന്‍ ഓ​മ​ല്ലൂ​ര്‍ മ​ണി​ക​ണ്ഠ​ൻ ഗോ​ള​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ അ​ഞ്ചോ​ളം ഗ​ജ​രാ​ജ​ന്മാ​ര്‍​ക്ക് ഗ​ജ​സം​ര​ക്ഷ​ണ സ​മി​തി​യും ഭ​ക്ത​ജ​ന​ങ്ങ​ളും ആ​ഘോ​ഷ​സ​മി​തി​യും ചേ​ര്‍​ന്ന് ആ​ന​യൂ​ട്ട് ന​ട​ത്തും. 11 ന് ​പി​റ​ന്നാ​ള്‍ സ​ദ്യ ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി മു​കി​ല്‍ ശ​ങ്ക​ര്‍ സ​മ​ര്‍​പ്പി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ശ്രീ ​ര​ക്ത​ക​ണ്ഠ മാ​തൃ​സ​മി​തി​യു​ടെ നാ​മ​ജ​പ​വും രാ​ത്രി ഏ​ഴി​ന് കോ​ന്നി ബാ​ലി​കാ​സ​ദ​നം വി​ദ്യാ​ർ​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി​ഗാ​ന​സു​ധ​യും എ​ട്ടി​ന് ശ​ബ​രി​മ​ല ധ​ർ​മ​ശാ​സ്താ​വി​ന്‍റെ തി​രു​വാ​ഭ​ര​ണ​പേ​ട​ക വാ​ഹ​ക​രി​ല്‍ മു​ഖ്യ​നാ​യ കു​ള​ത്തി​നാ​ല്‍ ഗം​ഗാ​ധ​ര​പി​ള്ള ഗു​രു​സ്വാ​മി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ല്‍ ആ​ഴി പൂ​ജ​യും ന​ട​ക്കും.
ഭ​ഗ​വാ​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്താ​റു​ള്ള ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞ​ത്തി​ന് 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്ഷേ​ത്രം ത​ന്തി പ​റ​മ്പൂ​രി​ല്ല​ത്ത് നാ​രാ​യ​ണ​ന്‍ പ​ത്മ​നാ​ഭ​ന്‍ ഭ​ട്ട​തി​രി​പ്പാ​ട് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ല്‍ നി​ന്ന് യ​ജ്ഞ​ശാ​ല​യി​ലേ​ക്ക് ഭ​ദ​ദീ​പ പ്ര​കാ​ശ​നം ന​ട​ത്തു​ക​യും മ​ല​യാ​ള ച​ല​ചി​ത്ര സം​വി​ധാ​യ​ക​നും അ​ഭി​നേ​താ​വു​മാ​യ രാ​ജ​സേ​ന​ന്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 24 മു​ത​ല്‍ യ​ജ്ഞാ​ചാ​ര്യ​ന്‍ ഭാ​ഗ​വ​ത ചൂ​ഡാ​മ​ണി ഡോ. ​പ​ള്ളി​ക്ക​ല്‍ സു​നി​ലി​ന്‍റെ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ഭാ​ഗ​വ​ത യ​ജ്ഞം ന​ട​ക്കും. വൈ​കു​ന്നേ​രം 5.45 ന് ​ഭ​ദ്ര​ദീ​പം ഉ​ദ്വ​സി​ച്ച് ക്ഷേ​ത്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ച്ച് ക്ഷേ​ത്ര ദീ​പാ​രാ​ധ​ന ന​ട​ത്തി രാ​ത്രി ഏ​ഴി​ന് സ​ര​സ്വ​തി ക​ലാ​ക്ഷേ​ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗീ​താ​ര്‍​ച്ച​ന​യോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.