മ​ത്സ​ര​ങ്ങ​ൾ വൈ​കി ‌
Thursday, November 21, 2019 10:48 PM IST
‌റാ​ന്നി: ക​ലോ​ത്സ​വ​ത്തി​ന് അ​ഞ്ച് ദി​ന​ങ്ങ​ൾ മാ​റ്റി​വ​ച്ചി​ട്ടും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ വേ​ദി​ക​ളെ​ല്ലാം വ​ള​രെ വൈ​കി. മൂ​ന്നാം വേ​ദി​യി​ൽ വ​ഞ്ചി​പ്പാ​ട്ട് ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ത്സ​രം മാ​ത്ര​മാ​ണ് ഉ​ച്ച​യ്ക്കു മു​ന്പ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. വ​ഞ്ചി​പ്പാ​ട്ട് എ​ച്ച്എ​സ്എ​സ്, നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​ങ്ങ​ൾ ഏ​റെ വൈ​കി.ത​ർ​ക്ക​ങ്ങ​ൾ അ​ര​ങ്ങേ​റി​യ മൂ​ന്നാം​വേ​ദി​യി​ലെ മ​ത്സ​ര​ങ്ങ​ളും വൈ​കി. നാ​ടോ​ടി​നൃ​ത്തം പൂ​ർ​ത്തീ​ക​രി​ച്ച​തു ത​ന്നെ സ​ന്ധ്യ​യോ​ടെ​യാ​ണ്. സം​ഘ​നൃ​ത്തം രാ​ത്രി​യി​ലും തു​ട​രു​ക​യാ​ണ്. നാ​ട​കം മ​ത്സ​ര​ങ്ങ​ൾ ഒ​ന്നാം​വേ​ദി​യി​ലും ഏ​റെ വൈ​കി​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ‌