ചാ​ത്ത​ങ്ക​രി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ൾ ‌
Thursday, November 21, 2019 10:48 PM IST
‌തി​രു​വ​ല്ല: ചാ​ത്ത​ങ്ക​രി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം​ആ​റി​ന് ധ്യാ​ന​പ്ര​സം​ഗം. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​ജോ​സ് മാ​ത്യു അ​രീ​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന നെ​ടു​ന്പ്രം സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി.​പോ​ൾ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്കു ഫാ.​മാ​ത്യു പു​ന​ക്കു​ളം നേ​തൃ​ത്വം ന​ൽ​കും. ഫാ.​തോ​മ​സ് തൈ​ക്കാ​ട്ട് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ൾ റാ​സ. 24 ന് ​രാ​വി​ലെ 8.30 ന് ​ഫാ.​ജോ​ണ്‍ ഐ​ക്ക​ര​ക​പ്പൂ​ച്ചി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന. പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്. സ്നേ​ഹ​വി​രു​ന്നൊ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​സാ​മു​വേ​ൽ വി​ള​യി​ൽ, ട്ര​സ്റ്റി ജെ​യിം​സ് സാ​മു​വേ​ൽ, സെ​ക്ര​ട്ട​റി നെ​ബു മാ​ത്യു. എ​ന്നി​വ​ർ അ​റി​യി​ച്ചു.‌

‌അ​ടൂ​ർ മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ ‌

‌അ​ടൂ​ർ: മാ​ർ സ്ലീ​വാ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 25വ​രെ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു കു​ർ​ബാ​ന, കൊ​ടി​യേ​റ്റ്. ഫാ. ​ഐ​ബി​ൻ കൊ​റ്റ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും. നാ​ളെ വൈു​ന്നേ​രം അ​ഞ്ചി​നു ല​ത്തീ​ൻ ക്ര​മ​ത്തി​ൽ കു​ർ​ബാ​ന സ​ന്ദേ​ശം. ഫാ.​ബേ​ബി ഇ​ല​ഞ്ഞി​മ​റ്റം കാ​ർ​മി​ക​നാ​കും. 24നു ​രാ​വി​ലെ ഒ​ന്പ​തി​നു റാ​സ, കു​ർ​ബാ​ന, സ​ന്ദേ​ശം. ഫാ.​ജെ​ബി മു​ക​ചി​റ​യി​ൽ കാ​ർ​മി​ക​നാ​കും. പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വി​ത​ര​ണം. 25നു ​രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്. ‌