റാന്നി: പത്തനംതിട്ട റവന്യു ജില്ലാ കലോൽത്സവത്തിൽ ഹയർ സെക്കൻഡറി, ഹൈസകൂൾ വിഭാഗങ്ങളിൽ ആധിപത്യം നിലനിർത്തി കോന്നി ഉപജില്ല. യുപി വിഭാഗത്തിൽ പന്തളത്തിനാണ് കലാകിരീടം.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 296 പോയിന്റോടെ കോന്നി ഉപജില്ല കിരീടം ചൂടി. 282 പോയിന്റോടെ രണ്ടാം സ്ഥാനത്ത് പത്തനംതിട്ടയും 278 പോയിന്റോടെ റാന്നി മൂന്നാം സ്ഥാനത്തുമാണ്.
ഹയർ സെക്കൻഡറിയിൽ രണ്ട് ഇനങ്ങളുടെ ഫലങ്ങൾ കൂടി അന്തിമപോയിന്റുനിലയിൽ ചേർക്കാനുണ്ട്. തിരുവല്ല - 255, ആറന്മുള - 249, മല്ലപ്പള്ളി - 239, അടൂർ - 230, പന്തളം - 229, കോഴഞ്ചേരി - 193, വെണ്ണിക്കുളം - 154, പുല്ലാട് - 123.
ഹൈസ്കൂൾ വിഭാഗത്തിൽ കോന്നി ഉപജില്ല 293 പോയിന്റുകളോടെയാണ് ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് ഫലങ്ങൾ കൂടി അന്തിമപട്ടികയിൽ ചേർക്കാനുണ്ട്. 249 പോയിന്റോടെ പത്തനംതിട്ട രണ്ടാം സ്ഥാനത്തും 228 പോയിന്റോടെ തിരുവല്ല മുന്നാമത് എത്തി. പന്തളം - 226 , മല്ലപ്പള്ളി - 224, റാന്നി - 213, അടൂർ - 209, പുല്ലാട് - 201, ആറന്മുള - 200, വെണ്ണിക്കുളം - 199, കോഴഞ്ചേരി - 163.
യുപി വിഭാഗത്തിൽ പന്തളം 124 പോയിന്റോടെയാണ് മുന്നിലുള്ളത്. ഒരു ഫലം കൂടി വരാനുണ്ട്. രണ്ടാം സ്ഥാനത്ത് 122 പോയിന്റുമായി കോന്നിയും മൂന്നാം സ്ഥാനത്ത് 119 പോയിന്റുമായി റാന്നി ഉപജില്ലയും എത്തി. പത്തനംതിട്ട - 117, ആറന്മുള - 98, അടൂർ - 93, തിരുവല്ല - 92, മല്ലപ്പള്ളി - 87, വെണ്ണിക്കുളം - 86, പുല്ലാട് - 84, കോഴഞ്ചേരി - 82.
അറബിക് കലോത്സവം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ ഉപജില്ലകൾ
യുപി - കോന്നി - 59, മല്ലപ്പള്ളി - 57. പത്തനംതിട്ട - 53.
ഹൈസ്കൂൾ - കോന്നി - 83, അടൂർ - 28, കോഴഞ്ചേരി - 22.
സംസ്കൃതോത്സവം
യുപി - റാന്നി - 83, തിരുവല്ല - 81, വെണ്ണിക്കുളം - 80.
ഹൈസ്കൂൾ - പുല്ലാട് - 91 , കോന്നി - 88 , റാന്നി - 88, അടൂർ - 84.