മ​ല്ല​പ്പ​ള്ളി ദേ​വാ​ല​യ​ത്തി​ലെ പു​ഴു​ക്കു​നേ​ർ​ച്ച​യ്ക്ക് ക​ല​വ​റ നി​റ​യ്ക്ക​ൽ പ​ടു​തോ​ട് ക്ഷേ​ത്ര​ത്തി​ൽ
Friday, November 22, 2019 10:53 PM IST
മ​ല്ല​പ്പ​ള്ളി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ടൗ​ണ്‍ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പു​ഴു​ക്കു നേ​ർ​ച്ച​ക്കു​ള്ള ക​ല​വ​റ നി​റ​യ്ക്ക​ൽ ച​ട​ങ്ങ് ന​ട​ന്ന​ത് പ​ടു​തോ​ട് ശ്രീ ​അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും.
മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് ഈ ​നാ​ട് ഒ​ന്നാ​യ് പ​ങ്കു ചേ​ർ​ന്ന് ദേ​വാ​ല​യ നേ​ർ​ച്ച​ക്കാ​യി ഒ​ത്തു​കൂ​ടി​യ​ത്.
പ​ടു​തൊ​ട് അ​യ്യ​പ്പ ക്ഷ​ത്ര​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യ പ്ര​തി​നി​ധി​ക​ൾ​ക്ക് ഉൗ​ഷ്മ​ള വ​ര​വേ​ൽ​പാ​ണ് ല​ഭി​ച്ച​ത്.
നേ​ർ​ച്ച​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ ശ്രീ ​അ​യ്യ​പ്പ ട്ര​സ്റ്റ് പ്ര​സി​ഡ​ൻ​റ് എ​സ്. ര​വീ​ന്ദ്ര​നി​ൽ നി​ന്നും ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ കു​രു​പ്പ​ന​ശ​രി മ​ല​യി​ൽ ഏ​റ്റു​വാ​ങ്ങി.
ക്ഷേ​ത്രം മേ​ൽ​ശാ​ന്തി വി​ജീ​ഷ് , ഭാ​ര​വാ​ഹി​ക​ളാ​യ,എ​സ് ശ്രീ​ലാ​ൽ, ബാ​ബു കൃ​ഷ്ണ​ക​ല, കൃ​ഷ്ണ​ൻ​കു​ട്ടി പി​ള്ള , ടി. ​കെ. മാ​ധ​വ​ൻ, ബാ​ല​ൻ​പി​ള്ള, വി​ജ​യ​ൻ​പി​ള്ള, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളാ​യ കെ ​വി. ത​ന്പി, ജോ​സ​ഫ് മാ​ത്യു, എ.​ഡി. ജോ​ണ്‍, മോ​ൻ​സി വ​ർ​ഗീ​സ്, എം .​ജെ. മാ​ത്യു ,
സാ​ന്‍റി ഫി​ലി​പ്പ്,സാ​നു എം. ​ജോ​സ​ഫ്, സു​നി​ൽ ജോ​ർ​ജ്, ജി​ന്‍റോ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌