മോ​ഹി​നി​യാ​ട്ട​ത്തി​ലും കേ​ര​ളന​ട​നത്തി​ലും തി​ള​ങ്ങി പ​ല്ല​വി
Friday, November 22, 2019 10:54 PM IST
കോ​ഴ​ഞ്ചേ​രി: സ്വ​ന്തം മ​ണ്ണി​ലെ അ​വ​സാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ തി​ള​ക്ക​വു​മാ​യാ​ണ് പ​ല്ല​വി കാ​ഞ്ഞ​ങ്ങാ​ടി​നു തി​രി​ക്കു​ന്ന്. ക​വി​യൂ​ർ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ പ​ല്ല​വി ആ​ർ. നാ​യ​രു​ടെ സ്കൂ​ൾ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന ജി​ല്ലാ ക​ലോ​ത്സ​വ​മാ​യി​രു​ന്നു റാ​ന്നി​യി​ൽ ന​ട​ന്ന​ത്.
മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന​ട​നം എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും നേ​ടി​യി​രു​ന്നു. മൂ​ന്നാ​മ​ത്തെ വ​യ​സി​ലാ​ണ് പ​ല്ല​വി നൃ​ത്ത​ത്തി​ന്‍റെ ആ​ദ്യ ചു​വ​ടു​ക​ൾ​വ​ച്ചു തു​ട​ങ്ങി​യ​ത്. ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ​യാ​ണ് മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന​ട​നം എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​ത്.
മോ​ഹി​നി​യാ​ട്ട​ത്തി​ന് ജി​ല്ല​യി​ൽ ത​ന്നെ ആ​റ് ത​വ​ണ​യാ​ണ് ഒ​ന്നാം സ്ഥാ​നം തു​ട​ർ​ച്ച​യാ​യി ല​ഭി​ച്ച​തെ​ന്ന ബ​ഹു​മ​തി​യും പ​ല്ല​വി​ക്ക് മാ​ത്രം. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ ഏ​ഴ് എ ​ഗ്രേ​ഡു​ക​ളാ​ണ് ഇ​തേ​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കേ​ര​ള ന​ട​ന​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.ക​ലാ​മ​ത്സ​ര​ങ്ങ​ളോ​ടൊ​പ്പം കാ​യി​ക മേ​ള​യി​ലും പ​ഠ​ന​ത്തി​ലും ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.
2015 ൽ ​കോ​ഴി​ക്കോ​ട്ട് ന​ട​ന്ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ഡി​സ്ക​സ് ത്രോ​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. പു​ല്ലാ​ട് ശ്രീ ​വി​വേ​കാ​ന​ന്ദ ഹൈ​സ്കൂ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് വാ​ങ്ങി​യാ​ണ് വി​ജ​യി​ച്ച​ത്.
മോ​ഹി​നി​യാ​ട്ട​ത്തി​ൽ ആ​ർ.​എ​ൽ.​വി. ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​നും, കേ​ര​ള ന​ട​ന​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സ​ന്തോ​ഷു​മാ​ണ് ഗു​രു​ക്ക​ൻ​മാ​ർ. ക​ല്ലൂ​പ്പാ​റ ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വെ​ണ്ണി​ക്കു​ളം സു​ര​ഭി​യി​ൽ രാ​ജേ​ഷി​ന്‍റെ​യും, പു​ല്ലാ​ട് എ​സ് വി ​ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക ബി​ന്ദു​വി​ന്‍റെ​യും​മ​ക​ളാ​ണ് പ​ല്ല​വി. ഇ​ഷാ​നി ഏ​ക സ​ഹോ​ദ​രി​യാ​ണ്. ‌