കോ ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ത്യ​ഗ്ര​ഹം നാ​ളെ ‌‌
Monday, December 2, 2019 11:00 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തും.
സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ട് കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും അ​ടി​സ്ഥാ​ന​പ​ര​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ൾ​ക്കും തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്പി​ലും ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ സ​ത്യ​ഗ്ര​ഹ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്ക് നി​യ​മ​പ്രാ​ബ​ല്യം ന​ൽ​കു​ക, മി​നി​മം പെ​ൻ​ഷ​ൻ 8000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചും പ​ര​മാ​വ​ധി പെ​ൻ​ഷ​ൻ 15000 രൂ​പ എ​ന്ന പ​രി​ധി ഒ​ഴി​വാ​ക്കി​യും ഘ​ട​ന പ​രി​ഷ്ക​ര​ണം ന​ട​ത്തു​ക, പെ​ൻ​ഷ​ൻ​കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു ന​ൽ​കു​ന്ന​തു​പോ​ലെ ക്ഷാ​മ​ബ​ത്ത ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​ത്യ​ഗ്ര​ഹം. രാ​വി​ലെ 10നാ​രം​ഭി​ക്കു​ന്ന സ​മ​രം ദേ​ശീ​യ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കു​ക​ളു​ടെ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി എം.​കെ. സോ​മ​നാ​ഥ​ൻ നാ​യ​ർ, സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ കോ​ത​ക​ത്ത് ശ​ശി​ധ​ര​ൻ നാ​യ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ര​വീ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌