ത​ടി​യൂ​രിൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് ക​ലു​ങ്ക് നി​ർ​മാ​ണം
Wednesday, December 4, 2019 11:40 PM IST
തടിയൂർ: ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച റോ​ഡ് വെ​ട്ടി​പ്പൊളി​ച്ചു. ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി മാ​ർ​ക്കിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച് റി​ഫ്ള​ക്ട​ർ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ച വെ​ണ്ണി​ക്കു​ളം - ത​ടി​യൂ​ർ - റാ​ന്നി റോ​ഡാ​ണ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത്.

പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ മൂ​ല​മെ​ന്ന് ആ​ക്ഷേ​പം.ത​ടി​യൂ​ർ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ ജം​ഗ്്ഷ​നി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് കോ​ണ്‍​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച ശേ​ഷം ടാ​റിം​ഗും പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.
മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ഐ​റി​ഷ് മോ​ഡ​ൽ ഓ​ട​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം റോ​ഡി​ലൂ​ടെ നി​ര​ന്ന് ഒ​ഴു​കാ​ൻ തു​ട​ങ്ങി. സ്കൂ​ൾ കു​ട്ടി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്ന സ്റ്റോ​പ്പി​ൽ അ​പ​ക​ട സാ​ധ്യ​ത ഏ​റി​യി​രി​ക്കു​ക​യാ​ണ്.

ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ സ​മീ​പ​വാ​സി​ക​ൾ, നി​ല​വി​ലു​ള്ള ക​ലു​ങ്ക് അ​ട​യ്ക്ക​രു​തെ​ന്നും മ​ഴ​ക്കാ​ല​ത്ത് ഈ ​ക​നാ​ൽ വ​ഴി ന​ല്ല ഒ​ഴു​ക്കു​ണ്ടെ​ന്നും പി​ഡ​ബ്ലു​ഡി റാ​ന്നി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ അ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ​യാ​യി​രു​ന്നു നി​ർ​മാ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ഴ​ക്കാ​ല​ത്ത് ന​ല്ല ഒ​ഴു​ക്കു​ള്ള കാ​ന​ക​ൾ പോ​ലും ലോ​ഡു​ക​ണ​ക്കി​ന് മ​ണ്ണി​റ​ക്കി അ​ട​ച്ചു. മ​ഴ ആ​രം​ഭി​ച്ച​പ്പോ​ൾ പ​ല​യി​ട​ത്തും റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ തു​ട​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്ന് ത​ടി​യൂ​ർ, ക​ട​യാ​ർ ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണ് മാ​റ്റി ഓ​ട പു​നഃ​സ്ഥാ​പി​ച്ചു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഐ​റി​ഷ് ഓ​ട നി​ർ​മി​ച്ച സ്ഥ​ല​ത്ത് സ്ലാ​ബ് നി​ര​ത്തി വീ​ടു​ക​ളി​ലേ​ക്ക് വ​ഴി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

റോ​ഡി​നെ​ക്കാ​ൾ ഉ​യ​ർ​ത്തി സ്ലാ​ബ് ഇ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി വീ​ടു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കി​ല്ല. കാ​റും മ​റ്റു വാ​ഹ​ന​ങ്ങ​ളും സ്വ​ന്ത​മാ​യു​ള്ള​വ​ർ ബ​ന്ധു വീ​ടു​ക​ളി​ലും മ​റ്റു​മാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. റോ​ഡ് വി​ക​സ​നം സ്വ​പ്നം ക​ണ്ട​വ​ർ​ക്ക് ഇ​തൊ​രു ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ന്നു. 9.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​തു വ​ഴി കോ​ടി​ക​ളാ​ണ് പാ​ഴാ​യി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ കാ​ര​ണം ഉ​ണ്ടാ​യ ഈ ​ന​ഷ്ടം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ക​ട​യാ​ർ -തീ​യാ​ടി​ക്ക​ൽ ഭാ​ഗ​ത്തെ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ നി​ർ​മി​ക്കാ​നോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നോ ക​രാ​റു​കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. അ​ഗാ​ധ താ​ഴ്ച​യു​ള്ള പ്ര​ദേ​ശ​ത്തു റോ​ഡി​ന്‍റെ അ​രി​ക് വ​രെ ടാ​റിം​ഗ് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും അ​നാ​സ്ഥ​യി​ലും പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധ​മു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ‌