‌അ​ല​ഞ്ഞു ന​ട​ന്ന വ​യോ​ധി​ക​ന് ക​സ്തൂ​ർ​ബ​ഗാ​ന്ധി​ഭ​വ​ൻ തു​ണ​യാ​യി ‌
Wednesday, December 4, 2019 11:40 PM IST
‌അ​ടൂ​ർ: സം​ര​ക്ഷ​ക​രി​ല്ലാ​തെ അ​ല​ഞ്ഞു ന​ട​ന്ന മ​നോ​വൈ​ക​ല്യ​മു​ള്ള വ​യോ​ധി​ക​നെ മി​ത്ര​പു​രം ക​സ്തൂ​ർ​ബ ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ ഇ​ല​ഞ്ഞി​മേ​ൽ മൂ​ലേ​ത്ത് വീ​ട്ടി​ൽ ഗോ​പാ​ല​നെ (74) യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ര​ണ്ടു വ​ർ​ഷം മു​മ്പ് ഇ​യാ​ളു​ടെ ഭാ​ര്യ മ​രി​ച്ചു. ബു​ദ്ധി​വൈ​ക​ല്യ​മു​ള്ള മ​ക​നും പ്ര​മേ​ഹ​രോ​ഗം ബാ​ധി​ച്ച് കാ​ൽ മു​റി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ക​ളു​മാ​ണ് ഇ​യാ​ൾ​ക്കു​ള്ള​ത്.

എ​സ്എ​ൻ​ഡി​പി ഇ​ല​ഞ്ഞി​മേ​ൽ ശാ​ഖ​യോ​ഗം ര​ണ്ടു സെ​ന്‍റ് വ​സ്തു​വി​ൽ വ​ച്ചു കൊ​ടു​ത്ത കൂ​ര​യി​ലാ​യി​രു​ന്നു താ​മ​സം. ശാ​ഖ​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​എ​ൻ.​ച​ന്ദ്ര​ദാ​സ്, സെ​ക്ര​ട്ട​റി സി.​ബി. പ്ര​സ​ന്ന​ൻ എ​ന്നി​വ​രാ​ണ് ഗോ​പാ​ല​നെ ക​സ്തൂ​ർ​ബ ഗാ​ന്ധി​ഭ​വ​നി​ൽ എ​ത്തി​ച്ച​ത്. ക​സ്തൂ​ർ​ബ ഗാ​ന്ധി​ഭ​വ​ൻ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ പ​ഴ​കു​ളം ശി​വ​ദാ​സ​ൻ, സെ​ക്ര​ട്ട​റി മു​ര​ളി കു​ട​ശ​നാ​ട്, മാ​നേ​ജ​ർ ജ​യ​കു​മാ​ർ, അ​ൻ​വ​ർ എം.​സാ​ദ​ത്ത്, ദീ​പ വി​ജ​യ​ൻ ടി.​ആ​ർ.​വേ​ണു, ഡോ.​അം​ബി​ക എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ‌‌