ക​ള​ക്ട​റേ​റ്റി​ല്‍ ഉ​പ​ഭോ​ക്തൃ സ​ഹാ​യ​ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌
Wednesday, December 4, 2019 11:41 PM IST
‌പ​ത്ത​നം​തി​ട്ട: പൊ​തു​വി​ത​ര​ണ, ഉ​പ​ഭോ​ക്തൃ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ പു​തു​താ​യി സ്ഥാ​പി​ച്ച ഉ​പ​ഭോ​ക്തൃ​സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ (കി​യോ​സ്‌​ക്) ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ക്കും. ഉ​പ​ഭോ​ക്തൃ സം​ബ​ന്ധ​മാ​യ എ​ല്ലാ​വി​ധ പ​രാ​തി​ക​ളും ഈ ​കേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കാ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ്. ബീ​ന പ​റ​ഞ്ഞു.‌