സം​സ്ഥാ​ന നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് - ഡി​എ​സ്എ ടീം ​ചാ​ന്പ്യ​ന്മാ​ർ
Wednesday, December 4, 2019 11:41 PM IST
ഇ​ര​വി​പേ​രൂ​ർ: കോ​ഴി​ക്കോ​ട് ന​ട​ന്ന 63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കു​വേ​ണ്ടി മ​ത്സ​രി​ച്ച ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഡി​എ​സ്എ ടീ​മു​ക​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ നെ​റ്റ്ബോ​ൾ മ​ത്സ​ര​ത്തി​ലാ​ണ് ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ടീ​മു​ക​ൾ വി​ജ​യി​ക​ളാ​യ​ത്.

ഇ​രു ടീ​മു​ക​ളെ​യും തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ അ​ന്ന​മ്മ ര​ഞ്ജി​നി ചെ​റി​യാ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു ജോ​സ​ഫ്, സി.​ടി. വി​ജ​യാ​ന​ന്ദ​ൻ, അ​നീ​ഷ് തോ​മ​സ്, ഗോ​ഡ്സ​ൺ, ജ​യ​ശ്രീ, ഏ​ബ്ര​ഹാം ബ​ഞ്ച​മി​ൻ, സ്റ്റീ​ഫ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌