ഇ​ര​ട്ട ആ​നു​കൂ​ല്യം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ‌‌
Wednesday, December 4, 2019 11:42 PM IST
പ​ന്ത​ളം: വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ഇ​ര​ട്ട ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യ​ത് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ അ​റി​വോ​ടെ​യെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ​ന്ത​ളം ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബി​ജെ​പി അം​ഗ​ങ്ങ​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭാ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് തീ​രു​മാ​നി​ച്ച​ത്. പ​ന്ത​ളം ന​ഗ​ര​സ​ഭ 25 ഡി​വി​ഷ​നി​ലെ പൂ​ഴി​ക്കാ​ട് ഉ​ണ്ണി വി​ലാ​സ​ത്തി​ൽ തു​ള​സി​ക്ക് വീ​ട് പ​ണി​യാ​ൻ ഇ​ര​ട്ട ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യ​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.

2018ലെ ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ​യ​ർ കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് ന​ൽ​കി​യ കു​ടും​ബ​ത്തി​നു ത​ന്നെ​യാ​ണ് പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും 2017-18 ലെ ​ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ആ​നു​കൂ​ല്യം ല​ഭി​ച്ച​ത്.

സ​ഹ​ക​ര​ണ വ​കു​പ്പ് കു​ര​മ്പാ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഴി നാ​ലു ല​ക്ഷം രൂ​പ​യും റ​വ​ന്യു വ​കു​പ്പ് 95000 രൂ​പ​യും തു​ള​സി​യു​ടെ വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കി. റ​വ​ന്യൂ വ​കു​പ്പ് ന​ൽ​കു​ന്ന പ​രി​ശോ​ധ​ന​യി​ൽ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​ിട്ടും പു​ന​ർ​നി​ർ​മി​ച്ചി​ട്ടില്ലാ​ത്ത​വ​ർ​ക്കാ​ണ് കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് ന​ൽ​കു​ന്ന​ത്. റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​രും സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​തി​നി​ധി​ക​ളും ന​ഗ​ര​സ​ഭാ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി​യാ​ണ് കെ​യ​ർ ഹോം ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ നാ​ലു‌ ഘ​ട്ട​മാ​യാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ പ​ണം അ​നു​വ​ദി​ക്കു​ന്ന​ത്. ഓ​രോ ഘ​ട്ട​വും പൂ​ർ​ത്തി​യാ​യ​താ​യി പ്ര​ദേ​ശ​ത്തെ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ മാ​ത്ര​മാ​ണ് പ​ണം ന​ൽ​കു​ന്ന​ത്. ഇ​തോ​ടെ ഇ​ര​ട്ട ആ​നു​കൂ​ല്യം പ​റ്റി​യ​തി​ൽ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ​ക്കും പ​ങ്കു​ള്ള​താ​യി പ​രാ​തി ഉ​യ​ർ​ന്നു. തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യം കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​ക​രി​ച്ച​ത്. ‌