വെ​ച്ചൂ​ച്ചി​റ ത​രി​ശു​ര​ഹി​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്; പ്ര​ഖ്യാ​പ​നംനാ​ളെ
Thursday, December 5, 2019 10:44 PM IST
വെ​ച്ചൂ​ച്ചി​റ: വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ത​രി​ശു​ര​ഹി​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍ കു​മാ​ര്‍ പ്ര​ഖ്യാ​പി​ക്കും. കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വെ​ച്ചൂ​ച്ചി​റ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ത​രി​ശു​ര​ഹി​ത പ്ര​ഖ്യാ​പ​ന​ത്തോ​ടൊ​പ്പം ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ ഡോ.​ടി.​എ​ന്‍ സീ​മ ഹ​രി​ത​സ​മൃ​ദ്ധി വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി പ​ച്ച​ത്തു​രു​ത്ത് ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും.
വാ​ര്‍​ഡ്ത​ല​ത്തി​ല്‍ സ​ര്‍​വേ ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​രി​ശു​ഭൂ​മി​ക​ള്‍ ക​ണ്ടെ​ത്തി അ​വ​യെ കൃ​ഷി യോ​ഗ്യ​മാ​ക്കി​യാ​ണ് ത​രി​ശു​ര​ഹി​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ക​ര്‍​ഷ​ക സെ​മി​നാ​ര്‍ ന​ട​ക്കും.
കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പ്, കു​ടും​ബ​ശ്രീ, മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ള്‍ എ​ന്നി​വ സം​യു​ക്ത​മാ​യി ചേ​ര്‍​ന്നാ​ണ് ത​രി​ശു​ര​ഹി​ത ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.