ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Thursday, December 5, 2019 10:47 PM IST
മ​ല്ല​പ്പ​ള്ളി: ലോ​ക​ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന സ്കൂ​ളു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് മ​ല്ല​പ്പ​ള്ളി സി​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി .​സു​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ റെ​ജി തോ​മ​സ്, മ​ല്ല​പ്പ​ള്ളി ബി​പി​ഒ ര​വി​കു​മാ​ർ, ശ്രീ​ലേ​ഖ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വി​ലെ​മു​റി, പ്ര​കാ​ശ് കു​മാ​ർ വ​ട​ക്കേ​മു​റി, എ​ബി മേ​ക്ക​റി​ങ്ങാ​ട്ട്, ന​ളി​നി, ഡോ. ​ശ്രീ​ജ, ഡ​ബ്ല്യു. ജെ.​വ​ർ​ഗീ​സ്, ബി​ജു പു​റ​ത്തു​വി​ടാ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.