ബാ​ബ​റി​ദി​നം: ശ​ബ​രി​മ​ല​യി​ൽ ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹം
Thursday, December 5, 2019 10:48 PM IST
ശ​ബ​രി​മ​ല: ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ക്ക​പ്പെ​ട്ട​തി​ന്‍റെ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഇ​ന്ന​ലെ ഉ​ച്ച മു​ത​ല്‍ ഇ​ന്നു രാ​ത്രി ന​ട​യ​ട​ക്കും വ​രെ കൂ​ടു​ത​ല്‍ സു​ര​ക്ഷാ ക്ര​മീ​ക​ര​ണം നി​ല​വി​ല്‍ വ​ന്ന​താ​യി പോ​ലീ​സ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ. ശ്രീ​നി​വാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ദേ​വ​സ്വം ആ​ചാ​ര​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത വി​ധ​മാ​യി​രി​ക്കും നി​യ​ന്ത്ര​ണം. അ​തേ​സ​മ​യം, വി​വി​ഐ​പി ദ​ര്‍​ശ​നം നി​രു​ത്സാ​ഹ​പ്പെ​ടു​ത്തും.
ആ​ചാ​ര​ങ്ങ​ള്‍​ക്കും സു​ര​ക്ഷ​യ്ക്കും ഭം​ഗ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഇന്ന് പ​തി​നെ​ട്ടാം​പ​ടി ക​യ​റി സോ​പാ​ന​ത്ത് ഇ​ട​തു​വ​ശ​ത്ത് നെ​യ്ത്തേ​ങ്ങ ഉ​ട​യ്ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കി​ല്ല.
മാ​ളി​ക​പ്പു​റ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ നെ​യ്ത്തോ​ണി​യി​ല്‍ നെ​യ്ത്തേ​ങ്ങ ഉ​ട​യ്ക്കാം.സ​ന്നി​ധാ​ന​ത്ത് ഹൈ​പോ​യി​ന്‍റ് ബൈ​നോ​ക്കു​ല​ര്‍ മോ​ണി​റ്റ​റിം​ഗ് ഉ​ണ്ടാ​കും.
ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ന​ട അ​ട​ച്ച ശേ​ഷം സോ​പാ​ന​ത്ത് ക​ര്‍​ശ​ന​മാ​യി ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ല്‍ പോ​ലീ​സി​നെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​ട്ടി​ല്ല.
സേ​വ​ന സ​മ​യം കൂ​ട്ടി ന​ല്‍​കും. സ​ന്നി​ധാ​ന​ത്ത് വെ​ള്ളം സം​ഭ​രി​ച്ച എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സി​നെ വി​ന്യ​സി​ക്കും. എ​ല്ലാ​യി​ട​ത്തും ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ​യും ബോം​ബ് സ്‌​ക്വാ​ഡി​ന്‍റെ​യും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കും.
സ​ന്നി​ധാ​ന​ത്ത് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും സേ​വ​ന​ത്തി​ന് മ​തി​യാ​യ ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും.
എ​ല്ലാ ജീ​വ​ന​ക്കാ​രും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ധ​രി​ക്ക​ണം. ട്രാ​ക്ട​റു​ക​ള്‍ പ​മ്പ​യി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് തു​ട​രും. ഇ​തി​ന് പു​റ​മെ ഇ​ന്ന​ലെ ഉ​ച്ച മു​ത​ല്‍ മ​ര​ക്കൂ​ട്ട​ത്ത് ട്രാ​ക്ട​റു​ക​ള്‍ ര​ണ്ടാ​മ​തും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.
എ​ന്‍​ഡി​ആ​ര്‍​എ​ഫ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് ് ജി.​വി​ജ​യ​ന്‍, ആ​ര്‍​എ​എ​ഫ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് ജി. ​ദി​നേ​ശ്, ദേ​വ​സ്വം ബോ​ര്‍​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ വി.​എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് എം.​പി. വി​നോ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് സി.​എ​സ് അ​നി​ല്‍, എ​എ​സ്ഒ ബി​ജു ഭാ​സ്‌​ക​ര്‍ എ​ന്നി​വ​രും എ​സ്പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.