വാ​ത്സ​ല്യ​നി​ധി ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​ക്കു ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി
Saturday, December 7, 2019 10:47 PM IST
പ​റ​ക്കോ​ട്: പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നം, തൊ​ഴി​ല്‍, വി​വാ​ഹം എ​ന്നി​വ​യ്ക്കാ​യി ആ​വ​ശ്യ​മാ​യ തു​ക സ​ര്‍​ക്കാ​ര്‍ പ​ല പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ല്‍​കു​ന്നു​ണ്ടെ​ന്നും ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി കെ.​രാ​ജു. പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പ്, എ​ല്‍​ഐ​സി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി വാ​ത്സ​ല്യ​നി​ധി എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യു​ടെ പോ​ളി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം നേ​ടി​യെ​ടു​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണം. ഇ​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധി​കൃ​ത​രും ആ​ശാ പ്ര​വ​ര്‍​ത്ത​ക​രും എ​സ്‌​സി, എ​സ്‌​റ്റി പ്ര​മോ​ട്ടേ​ഴ്‌​സും സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​മ്മു​ടെ രാ​ജ്യ​ത്ത് പെ​ണ്‍​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ കൂ​ടു​ത​ലാ​യി ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി വാ​ത്സ​ല്യ​നി​ധി പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു വ​ന്നി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ന​ന്ദ​പ്പ​ള്ളി ര​തീ​ഷ് ഭ​വ​നി​ല്‍ അ​ഭി​രാ​മി​ക്ക് വാ​ത്സ​ല്യ​നി​ധി പോ​ളി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മ​ന്ത്രി ന​ല്‍​കി.ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ല്‍ അ​ടൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ഷൈ​നി ബോ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന പ്ര​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. ബീ​ന, ജി​ല്ലാ പ​ട്ടി​ക​ജാ​തി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ കു​റു​മ്പ​ക​ര രാ​മ​കൃ​ഷ്ണ​ന്‍, കെ.​ആ​ര്‍ ച​ന്ദ്ര​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട മാ​താ​പി​താ​ക്ക​ള്‍​ക്ക് ഒ​രു​ല​ക്ഷം രൂ​പ​വ​രെ വ​രു​മാ​ന പ​രി​ധി​ക്ക് അ​ക​ത്തു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വാ​ത്സ​ല്യ നി​ധി ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പെ​ണ്‍​കു​ട്ടി ജ​നി​ച്ച് ഒ​ന്പ​ത് മാ​സ​ത്തി​ന​കം പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്ക​ണം. 18 വ​യ​സാ​കു​മ്പോ​ള്‍ മൂ​ന്നു ല​ക്ഷം രൂ​പ കു​ട്ടി​ക്ക് ന​ല്‍​കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു കു​ട്ടി​ക്ക് 1,38,000 രൂ​പ നാ​ല് ഇ​ന്‍​സ്റ്റാ​ള്‍​മെ​ന്‍റു​ക​ളാ​യി സ​ര്‍​ക്കാ​ര്‍ നി​ക്ഷേ​പി​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്ന് അം​ഗ​ങ്ങ​ളാ​ക്കി​യി​ട്ടു​ള്ള 320 പെ​ണ്‍​കു​ട്ടി​ക​ളു​ടെ പോ​ളി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്. ‌