കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും സം​ഘ​വും പി​ടി​യി​ല്‍
Saturday, December 7, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളു​മാ​യ ചി​റ്റാ​ര്‍ തോ​മ എ​ന്ന തോ​മ​സി​നെ​യും കൂ​ട്ടാ​ളി​ക​ളാ​യ മ​റ്റു മൂ​ന്നു പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​വം​ബ​ര്‍ 17 ന് ​ജ​യി​ല്‍ മോ​ചി​ത​നാ​യ തോ​മ​സ്, ഇ​ട​യാ​റ​ന്മു​ള സ്വ​ദേ​ശി ഉ​ല്ലാ​സ്,'ക​ല്ല​ന്‍ ഗോ​പാ​ല​ന്‍' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗോ​പാ​ല​ന്‍, അ​യി​രൂ​ര്‍ സ്വ​ദേ​ശി ബി​നു എ​ന്നി​വ​രാ​ണ് ആ​റ​ന്മു​ള പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കോ​ഴ​ഞ്ചേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ആ​ളി​ല്ലാ​ത്ത വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ര്‍.

ജ​യി​ല്‍​വാ​സ​ത്തി​നി​ടെ പ​രി​ച​യ​പ്പെ​ട്ട മ​റ്റു മൂ​വ​രു​മാ​യി മോ​ഷ​ണ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു വ​ന്ന തോ​മ​സ് പു​ല​ര്‍​ച്ചെ പെ​ട്രോ​ളിം​ഗി​നി​ടെ ആ​റ​ന്മു​ള ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ. ​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​ത്.

തോ​മ​സി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് മ​റ്റു പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. വി​റ്റ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും മോ​ഷ​ണ​മു​ത​ല്‍ ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​ന്‍​സ്‌​പെ​ക്ട​റെ കൂ​ടാ​തെ ആ​റ​ന്മു​ള എ​സ്ഐ​മാ​രാ​യ ദി​ജേ​ഷ്, വേ​ണു, ബി​ജു ജേ​ക്ക​ബ്, ബാ​ബു, സി​പി​ഒ​മാ​രാ​യ രാ​ജ​ന്‍, ജോ​ബി​ന്‍, ഉ​ദ​യ​ന്‍​എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. ‌