മ​ണ്ണ​ടി കാ​ർ​ത്തി​ക പൊ​ങ്കാ​ല നാ​ളെ
Sunday, December 8, 2019 11:06 PM IST
അ​ടൂ​ർ:​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​ണ്ണ​ടി കാ​ർ​ത്തി​ക പൊ​ങ്കാ​ല​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ക്ഷേ​ത്ര​പ​രി​സ​ര​ത്തും പ​ഴ​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര മൈ​താ​ന​ത്തും ഏ​നാ​ത്ത് ക​ട​മ്പ​നാ​ട് മി​നി ഹൈ​വേ​യു​ടെ ഇ​രു​വ​ശ​ത്തും പൊ​ങ്കാ​ല നി​വേ​ദ്യ​മൊ​രു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ക്ഷേ​ത്ര ഉ​പേ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പൊ​ങ്കാ​ല​യ്ക്കാ​വ​ശ്യ​മാ​യ ക​ലം, വി​റ​ക്, അ​രി എ​ന്നി​വ ദേ​വ​സ്വം ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
നാ​ളെ​ രാ​വി​ലെ 7.30 ന് ​തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ ന്ന് പൊ​ങ്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​സാ​ദ വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ​ഴ​യ​കാ​വ് മേ​ൽ​ശാ​ന്തി ബ്ര​ഹ്മ​ശ്രീ ശി​വ​ദാ​സ​ൻ പോ​റ്റി നി​ർ​വ​ഹി​ക്കും.